പ്രകൃതിയുടെ ഓണ-ഒരുക്കങ്ങൾ തുടങ്ങീട്ടോ മനുഷ്യരുടെ ഓണം മൂന്ന് ദിവസമാണെങ്കിൽ, പ്രകൃതിയുടെ മൂന്ന് മാസമാണല്ലോ! രാവിലെയൊന്നു പറമ്പിലേക്കിറങ്ങിയാ മതി, ഒരുക്കങ്ങൾ കാണാൻ….
കർക്കടകം തീരാനൊന്നും മുക്കുറ്റി കാത്തില്ല, ഓണമല്ലേ, നേരത്തേ തന്നെ ഒരുങ്ങിയിറങ്ങിയിങ്ങെത്തി!
കാവടിപൂവ് ഒരുങ്ങി വരാൻ തന്നെ വേണം ആറ് മാസം, പക്ഷേ ആദ്യമേയെത്തും, ഓണാഘോഷമെല്ലാം കഴിഞ്ഞിട്ടേ പോവൂ!
അതിനിടക്ക് മഴയത്ത് വീണു കിടക്കുന്ന ഇവനെ പൊക്കി പുകച്ചാൽ, പത്തീരാണ്ട് പടച്ചിരിക്കും!
ഇവൻ ഇപ്പോ വല്യ പുള്ളിയാ, ഓണത്തിന് വരും, നമ്മളെ കണ്ട ഭാവമില്ല, പണ്ട് കല്ല് എടുപ്പിച്ച പരിഭവം തന്നെ!

പണ്ടത്തെ പോലെ കുതിര കളിക്കാൻ കൂട്ടുകാരാരുമിലെങ്കിലും, ഇവരിന്നും കുളിച്ചണിഞ്ഞൊരുങ്ങി കൂട്ടായി നിക്കും!
അപ്പൊ, ഇനി ഇറങ്ങാമല്ലോ പറമ്പിലോട്ട്? എല്ലാവരെയും ചെന്ന് കണ്ടു വിശേഷങ്ങളൊക്കെ ചോദിച്ച് വരണ്ടേ? വേഗമാവട്ടെ!