അതിരാണി

 


നന്ദൻ ചേട്ടന്റെ ആയുർവേദ സസ്യോദ്യാനത്തിൽ നിന്നാണ് ഈ കൊച്ചു വള്ളിചെടി കിട്ടിയത്.  കലംകെട്ടി എന്ന നാടൻ പേരാണ് പറഞ്ഞത്. പാചകത്തിന് പുളിക്ക് പകരമായി ഉപയോഗിക്കാമെന്നും,  പ്രമേഹവും, രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായകമാവുന്നതുമാണെന്നും ചേട്ടൻ പറഞ്ഞെങ്കിലും ഈ സസ്യത്തിന്റെ ശാസ്ട്രീയമായ വിവരങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നില്ല. 

പഴയ തലമുറയിലെ അഗ്രഗണ്യരായ കാരണവന്മാർ ഇല്ലാത്ത ഈ കാലഘട്ടത്തിൽ, ഇതിനൊരു പരിഹാരമായത് "ഗൂഗിൾ ലെൻസ്" ആപ്പിലൂടെയാണ്. ആദ്യമായി ഞാൻ "ഗൂഗിൾ ലെൻസ്" മനസ്സില്ലാ മനസ്സോടെ ഉപയോഗിച്ചതും  ഇതിനായി തന്നെ. എന്തായാലും കലംകെട്ടിയുടെ ശാസ്ത്ര വിശേഷങ്ങൾ ഇതാ - 

മലയാളത്തിൽ ഈ സസ്യത്തിന് "അതിരാണി" എന്നാണ് പേര്. ചെറുകടലി, കുഞ്ഞതിരാണി എന്നൊക്കെ  മറ്റു നാടൻ പേരുകളും ഉണ്ട്. ആഗസ്ത്-നവംബർ മാസങ്ങളിൽ വയലറ്റ് നിറമുള്ള പുഷ്പ്പങ്ങൾ നിറയുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം ഒസ്‌ബെക്കിയ പാർവിഫോളിയ (Osbeckia Parvifolia). 

ചിലർ ഇതിനെ വിരളമായി തന്നെ കാണുന്ന കടലി (Malabar Melostoma) എന്നറിയപ്പെടുന്ന സസ്യമായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും അതിരാണി ഒരു വള്ളി ചെടിയാണ്. 

കൊച്ചു ചെടിച്ചട്ടിയിൽ എവിടെ വെച്ചാലും കുറച്ചു നാളുകൾക്കുള്ളിൽ വള്ളികൾ പടർത്തി വയലറ്റ് പുഷ്പ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന അതിരാണി അഴകിന്റെ റാണി തന്നെ!


More Details Here : Athiraani 



No comments:

Post a Comment