വായനയിലൂടെ - കാപ്പി മൂപ്പന്റെ കാടനുഭവങ്ങൾ - ജോസ് പാഴൂക്കാരൻ


ആധുനിക മനുഷ്യനു അവിശ്വസനീയമെന്നു തോന്നുന്ന കാടനുഭവങ്ങൾ. മറ്റുള്ളവരുടെ പോരായ്മകൾ പറയുന്നത് പോലും തെറ്റെന്നു കരുതുന്ന ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ. ക്ഷയിച്ചു പോയ ഉച്ചാൽ നായാട്ട് കഥകൾ, സൗഹാർദ്ദ സ്നേഹം തുളുമ്പുന്ന കമ്പളനാട്ടി ആഘോഷ കഥകൾ. ചങ്കിലി മുത്തശ്ശിയുടെയും, ചില്ലി മുത്തിയുടേയും കേട്ടറിവില്ലാത്ത ചികിത്സാരീതികൾ. നേരം പുലരുന്നത് മുതൽ അന്തിയാവോളം കാട്ടിലെ ഭക്ഷണവും കഴിച്ചു, കാലികളെ മേയ്ച്ചു, കാടിന്റെയും, കാട്ടാറിന്റെയും, പേരറിയാത്ത വൃക്ഷലതാതികളുടെയും, ജന്തുമൃഗാദികളുടേയും ഒപ്പം ജീവിതം അനുഭവിച്ച ജൈവമനുഷ്യരുടെ കഥകൾ. കാടും, തോടും, വയലുമെല്ലാം അന്യം വരുന്ന ആദിവാസി ഗോത്ര സമൂഹത്തിന്റെ ആശങ്കകൾ, നിരാശകൾ. കുറുമരുടെ നാട്ടു രാജാവായ തൊണ്ണൂറു കഴിഞ്ഞ കാപ്പി മൂപ്പന്റെ ജൈവ ഗന്ധം തുടിക്കുന്ന ഈ ഓർമ്മകൾ അങ്ങനെ ആശങ്കയും, നിരാശയും, അമ്പരപ്പും ഒരു പോലെ ഉണർത്തുന്നു! 

ഈ കൊച്ചു ജൈവപുസ്തതിന്റെ ഏടുകൾ മറിച്ചു തീർന്നിട്ടും അവ വീണ്ടും വീണ്ടും മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു - "ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്!"

No comments:

Post a Comment