ഓണം പോയേ


ഓണം വന്നോണം വന്നോണം വന്നേ
മുറ്റത്തു മുക്കുറ്റിപൂ നിറഞ്ഞേ
ഓണം പോയ്‌ ഓണം പോയ്‌ ഓണം പോയേ
മുക്കുറ്റിയെല്ലാം നനഞ്ഞു പോയേ
ഓണം വന്നോണം വന്നോണം വന്നേ
മാവേലി മന്നന്‍ ഒരുങ്ങി വന്നേ
ഓണം പോയ്‌ ഓണം പോയ്‌ ഓണം പോയേ
തിരിമുറിയാ മഴയില്‍ കുതിര്‍ന്നു പോയേ
ഓണം വന്നോണം വന്നോണം വന്നേ
ഉത്രാടപാച്ചില് കഴിഞ്ഞോണം വന്നേ
ഓണം പോയ്‌ ഓണം പോയ്‌ ഓണം പോയേ
മഴ വെള്ള പാച്ചിലില്‍ ഒലിച്ചു പോയേ!

***

ഈറനുടുത്ത് അത്തമെത്തി !




പൊട്ടിചിരിച്ചിങ്ങെത്തുന്ന അത്തമിനിറ്റിറ്റു മുറ്റത്തു തത്തികളിക്കുന്നു!