Showing posts with label Green Life. Show all posts
Showing posts with label Green Life. Show all posts

D-Random Notes: 1201, ചിങ്ങം, ഓണം, 2025

പ്രകൃതിയുടെ ഓണ-ഒരുക്കങ്ങൾ തുടങ്ങീട്ടോ 💚 മനുഷ്യരുടെ ഓണം മൂന്ന് ദിവസമാണെങ്കിൽ, പ്രകൃതിയുടെ മൂന്ന് മാസമാണല്ലോ! രാവിലെയൊന്നു പറമ്പിലേക്കിറങ്ങിയാ മതി, ഒരുക്കങ്ങൾ കാണാൻ….

കർക്കടകം തീരാനൊന്നും മുക്കുറ്റി കാത്തില്ല, ഓണമല്ലേ, നേരത്തേ തന്നെ ഒരുങ്ങിയിറങ്ങിയിങ്ങെത്തി!

കാവടിപൂവ് ഒരുങ്ങി വരാൻ തന്നെ വേണം ആറ് മാസം, പക്ഷേ ആദ്യമേയെത്തും, ഓണാഘോഷമെല്ലാം കഴിഞ്ഞിട്ടേ പോവൂ!

അതിനിടക്ക് മഴയത്ത് വീണു കിടക്കുന്ന ഇവനെ പൊക്കി പുകച്ചാൽ, പത്തീരാണ്ട് പടച്ചിരിക്കും!

ഇവൻ ഇപ്പോ വല്യ പുള്ളിയാ, ഓണത്തിന് വരും, നമ്മളെ കണ്ട ഭാവമില്ല, പണ്ട് കല്ല് എടുപ്പിച്ച പരിഭവം തന്നെ!

പണ്ടത്തെ പോലെ കുതിര കളിക്കാൻ കൂട്ടുകാരാരുമിലെങ്കിലും, ഇവരിന്നും കുളിച്ചണിഞ്ഞൊരുങ്ങി കൂട്ടായി നിക്കും!


അപ്പൊ, ഇനി ഇറങ്ങാമല്ലോ പറമ്പിലോട്ട്? എല്ലാവരെയും ചെന്ന് കണ്ടു വിശേഷങ്ങളൊക്കെ ചോദിച്ച് വരണ്ടേ? വേഗമാവട്ടെ!

Book Review : വീട്ടുമുറ്റത്തെ ശാസ്ത്രം - ശ്രീ. സി.ജി. ശാന്തകുമാർ


"ശരിക്കും പറഞ്ഞാ ഈ ജീവിതം ന്ന് വെച്ചാ എന്താ?" - പലപ്പോഴും പലരും നൊമ്പരമായും നേരമ്പോക്കായും നെടുവീർപ്പായുമെല്ലാം  എന്നോട് ചോദിക്കുന്ന ചോദ്യമാ! അവരോടെല്ലാം സന്ദർഭവും, സാഹചര്യവുമനുസരിച്ച് എന്തെങ്കിലും പറയുമെങ്കിലും അതൊന്നും പൂർണ്ണമാണെന്ന് എനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. 

പരന്ന ഏകാന്തതയിൽ പലപ്പോഴും അതേ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് - അതിനുള്ള ഉത്തരം എനിക്ക് കിട്ടാറുമുണ്ട്. പക്ഷെ ആ ഉത്തരം എനിക്ക് പരിപൂർണ്ണമാണെങ്കിലും മറ്റാർക്കും ബോധ്യപ്പെടണമെന്നില്ല എന്ന ഉത്തമബോധ്യത്താൽ അതങ്ങനെ കീറ കടലാസ്സിൽ കോറിയിട്ടപോലെ മനസ്സിന്റെ കീശയിൽ മടങ്ങിക്കൂടി കിടക്കാറാണ് പതിവ്! 

ദാ, അപ്പോഴാണ് മഴ നനഞ്ഞ ഇരുണ്ട ഒരു ഞായറാഴ്ച യാദൃച്ഛികമായി ശ്രീ.സി.ജി. ശാന്തകുമാർ എഴുതിയ  "വീട്ടുമുറ്റത്തെ ശാസ്ത്രം" എന്ന കൊച്ചു പുസ്തകം വായിക്കാനിടയായത്! ആ ഒരു ഞായറാഴ്ച, അപ്പുവും, അമ്പിളിയും എന്നേയും അവരുടെ രണ്ടു മാസത്തെ വേനലവധിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി.  
അവരുടെ കൂടെ ഞാനും ആ പുസ്തകങ്ങളിൽ മുഴുകി,  പരീക്ഷണങ്ങളിലും, നിരീക്ഷണങ്ങളിലും കൂടി, പറമ്പിലും, തൊടിയിലും, തോട്ടിലുമെല്ലാം അലഞ്ഞ് അലിഞ്ഞു നടന്നു.  

ഞാൻ അവരിലൂടെ അന്ന് വായിച്ചത്, അല്ല, കണ്ടത്, അല്ല, അനുഭവിച്ചത് - വീടും, തൊടിയും, മുറ്റവും, ശാസ്ത്രവും മാത്രമല്ല - എൻ്റെ മനസ്സിലെ കീറ കടലാസ്സിൽ കോറിയിട്ട ജീവിതത്തിന്റെ നിർവചനം തന്നെയായിരുന്നു!

ആ നിർവചനം ഇങ്ങനെയായിരുന്നു - 
  
"ഒറ്റ വാക്കിൽ പറഞ്ഞാൽ ജീവിതമെന്നത് പണ്ട് നാം ആനന്ദിച്ചാർമാദിച്ചാസ്വദിച്ചനുഭവിച്ച നമ്മുടെ പഴയ വേനലവധികാലം മാത്രമാണ്! കുറച്ചും കൂടി കട്ടിയായി പറഞ്ഞാൽ യു.പി സ്കൂൾ കാലത്തെ ആ മൂ-രണ്ടു ആറു മാസത്തെ വേനലവധികാലം മാത്രം! അത്ര മാത്രം! 

ഓർമയുണ്ടോ - പൂമ്പാറ്റയും, ബാലരമയും, അമർചിത്രകഥകളും രാവും പകലും കറുമുറേ കഴിച്ചു "വിശപ്പ"ടക്കിയിരുന്ന ആ കാലം! 
"വിശപ്പ്" മാറിയില്ലെങ്കിൽ മാൻഡ്രേക്കിനെയും, ഫാൻറ്റത്തേയും, അമ്പിളിഅമ്മാവനെ പോലും അപ്പാടെ വിഴുങ്ങിയിരുന്ന ആ കാലം!
ഒരേ സമയം രാജുവും, രാധയും, മായാവിയും, ലുട്ടാപ്പിയും, ദൊപയ്യയും, കപീഷും, ശിക്കാരി ശംഭുവും, ഡിങ്കനും, കാലിയയും, ശുപ്പാണ്ടിയുമെല്ലാമെല്ലാമായി പകർന്നാടിയിരുന്ന കാലം!
ഒട്ടിയ വയറും, കീറ ട്രൗസറും, പ്രകൃതിയോടുള്ള വികൃതിയിൽ കിട്ടിയ കുട്ടിപരിക്കുകളുമായി കളിച്ചു ചിരിച്ചു നടന്ന കാലം.
മണ്ണിലെ കുഴിയാനയും, വിണ്ണിലെ നക്ഷത്രങ്ങളും, കുളത്തിലെ മീനും, മരത്തിലെ കുയിലും, പൂന്തോപ്പിലെ പൂമ്പാറ്റയും എന്തിനേറെ ഈ പ്രകൃതിയിൽ കാണുന്നതെല്ലാം  "ഞാൻ" തന്നെയെന്ന് അനുഭവിച്ചറിഞ്ഞിരുന്ന കാലം!
"ഞാൻ" എല്ലാമായിരുന്ന കാലം, 
എല്ലാം "ഞാനാ"യിരുന്ന കാലം! 
അഥവാ - "ഞാൻ" എന്നൊന്നില്ലാതിരുന്ന കാലം!!
അതായിരുന്നു ജീവിതം! ആ ഒരരകൊല്ലം മാത്രമായിരുന്നു യഥാർത്ഥ ജീവിതം!
അതിനു മുന്നും, അതിനിടയിലും, അതിനു ശേഷവും, ഇപ്പോഴീ കാണുന്ന കോട്ടും, സൂട്ടും, ബൂട്ടും, കുടവയറിന് കുറുകെ ബെൽറ്റും ഇട്ടു മേനി നടിച്ച് നടക്കുന്നതും, ഇനി വരാനിരിക്കുന്നുവെന്നു നാം കരുതുന്ന ജീവിതമെന്നു പറയുന്ന എല്ലാമെല്ലാം വെറും ഭോഷ്ക്കാണ്! ശുദ്ധ ഭോഷ്ക്ക്!"

ജീവിതയാത്രയിൽ അര നൂറ്റാണ്ടിൻറെ വക്കിലെത്തി നിൽക്കുന്ന എൻ്റെ അടുക്കൽ "വീട്ടുമുറ്റത്തെ ശാസ്ത്രം" പ്രകൃതിയുടെ സങ്കല്പം പോലെ വന്നത് ആ ജീവിത നിർവചനം "ശാസ്ത്രീയമായി" ഞാൻ വീണ്ടും ഒന്നനുഭവിച്ചാസ്വദിച്ചു കൊള്ളട്ടെ എന്നു കരുതിയാവും! അപ്പുവും, അമ്പിളിയും, ഗീതയും വന്നത് ആ നിർവചനത്തിൽ ലവലേശം പോലും മാറ്റമോ, കോട്ടമോ, ഇളക്കമോ, രൂപാന്തരമോ, പരിവർത്തമോ വന്നിട്ടില്ലെന്ന് വീണ്ടും സ്ഥാപിക്കാനുമാവും! രണ്ടാണെങ്കിലും ഗതകാലആനന്ദസ്മരണകൾ നുകർന്ന് തന്ന് പുനർജ്ജനിയായി എന്നിൽ ഒഴുകിയെത്തി തഴുകിയനുഗ്രഹിച്ച  "വീട്ടുമുറ്റത്തെ ശാസ്ത്ര" ത്തിനു ഒരായിരം കൂപ്പുകൈ! 

D-Random Notes : Yet Another Hartal Day ❣️

A Beautiful Day !
For Our Beloved Nature 
A Day With -
Less Air Pollution
Less Sound Pollution
Less Travel Pollution
Less Public Littering
Less Plastic Trash
Less Carbon Footprint!
Our Earth Deserves This, Isn’t It?
A Good Break From Greedy Humans! - The Workaholics, The Cynics
Our Family Deserves This, Isn’t it?
A Peaceful Breathing Space From All Chaos! -
Which No Job Or Money Could Buy!
That’s Why Everyone Loves -
Everyone Loves A Good Hartal !
A Well Planned Peaceful Hartal!
Hail Hartal ! Hail Hartal !

(A Hartal Every Two Months Keeps the Pollution at Bay! Thanks to the blessed souls who invented Hartal and Thanks to those who still practice it diligently )

പഞ്ഞ കർക്കടകത്തെ പഞ്ഞിക്കിട്ടേ !

ഇടവം പണ്ടേ ഇടഞ്ഞു തന്നെ. മിഥുനം ഒന്ന് പരുങ്ങി നിന്നു, എത്തി നോക്കി, പേടിച്ചോടികളഞ്ഞു. ഇപ്പൊ ദാ, കരിമ്പോത്തിനെ പോലും കിടുകിടാ വിറപ്പിക്കുന്ന കർർർ...ക്കടകവും, മലയാളിയുടെ മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. 

മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിയും എന്നൊരു ചൊല്ലുണ്ട്. പക്ഷെ കർക്കടകത്തിൽ മഴ പെയ്തില്ലെങ്കിലോ? ആ, അങ്ങനെ ഒരു സംഗതി പഴമക്കാർ പോലും സങ്കല്പിച്ചിട്ടില്ല! ഈ പഞ്ഞ മാസം മലയാളിയെ വിട്ടൊരിക്കലും പോവില്ലെന്നാവും അവരും കരുതിയത്. എന്നാൽ, ഉൽകൃഷ്ടരായ ഈ നാട്ടിലെ ഉത്തമന്മാരുടെ ആ ഊക്കും, ആ ഉത്സാഹവും, ആ ഉശിരുമൊക്കെ കണ്ടിട്ടാണെന്നു തോന്നുന്നു കർക്കിടകവും ആവിയായി പോയിരിക്കുന്നു! ഹ ഹ ഹാ! 

കുറേയായി ഈ പഞ്ഞ കർക്കടകം ഞങ്ങളെ കൊണ്ട് പാരായണം ചെയ്യിക്കുന്നു, കഞ്ഞി കുടിപ്പിക്കുന്നു, ഈറനുടിപ്പിക്കുന്നു! ഇനി ഞങ്ങളിവിടെ കർക്കടക ചൂടിൽ കൊപ്ര ഉണക്കും, കർക്കടകകിഴിവിൽ കിട്ടിയ അമേരിക്കൻ ബെർമുഡയിട്ട് നട്ടുച്ചയ്ക്ക് പോപ്പി കുടയും ചൂടി കറങ്ങി നടക്കും, തമിഴ്നാട്ടിൽ നിന്നും ഇറക്കിയ കരിക്കും, മിൽമയുടെ (നന്ദിനി നഹി നഹി) സംഭാരവും, ആസാമിയുടെ നീമ്പു പാനിയും കുടകുടേ കുടിക്കും, ഗുജ്ജുവിന്റെ അമുൽ ഐസ്ക്രീം നുണയും, പോഷകത്തിന്ന് വേണ്ടി മാത്രം ഇത്തിരി പ്യുവർ കള്ളു (നമ്മുടെ സ്വന്തം) പാനം ചെയ്യും.  രാഷ്ട്രത്തോട് കൂറുള്ള ഞങ്ങൾ ഉറങ്ങുന്നതിനു മുന്നേ ഒരു മഗ്ഗ് (അല്ലേൽ വേണ്ട, ഒരു പെഗ്ഗ്) 'ജവാൻ' പച്ച വെള്ളം തൊടീക്കാതെ (കുടിവെള്ളത്തിന് അന്യായ കരമാ ഹേ!) മോന്തും - (അത് ഞങ്ങളുടെ ജന്മാവകാശമാണേ!) 

അങ്ങനെ ഇവിടെയൊരു നവയുഗമുണരും മക്കളെ ! ചോർച്ചയോ, നനവോ, ഈർപ്പമോ ഇല്ലാത്ത ഊഷ്മളമായ നവയുഗമുണരും, ചൂടാറാത്ത നവയുഗം!

വീണ്ടുമൊരു പരിസ്ഥിതി ദിനം !

നോവുന്ന പരിസ്ഥിതി ദിനം

ഉറക്കത്തിൻറെ കാണാക്കയത്തിലായിട്ടും ഒരു സ്ഫോടനം പോലെ ഭൂമിയിലേക്കു പതിച്ച ആ ഇടിവെട്ടിൻറെ കുലുക്കത്തിൽ ഞാൻ ഞെട്ടിവിറച്ചുണർന്നു. മണി മൂന്ന്. പുറത്തു മഴ കോരിചൊരിയുന്നു. ഇടവപെയ്തിൽ പതിവില്ലാത്ത ഈ ഇടിനാദം എവിടുന്നു വന്നോ ആവോ?! എന്നാലോ, പകലായാൽ ഇടിവെട്ട് പോയിട്ട് മഴക്കാറ് പോലും കാണാനില്ല. മനുഷ്യൻറെ ചെപ്പടിവിദ്യകൾ മഴയും പഠിച്ചെടുത്തോ? ഞാൻ വീണ്ടുമൊന്നു മയങ്ങിതുടങ്ങിയപ്പോഴേക്കും പിന്നെയുമൊരു ഇടി വെട്ടി. ഇപ്രാവശ്യം ഭൂമികുലുക്കം പോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്. ഭയന്നുവിറച്ച ഞാൻ തലയണയെടുത്ത് ചെവിപൊത്തി കിടന്നു. എന്നിട്ടും എൻ്റെ നെഞ്ചിലെ കിടുകിടുപ്പ് ലേശം പോലും അയഞ്ഞില്ല. യുക്രൈനിൽ നിന്നാണോ ഇപ്രാവശ്യം ഇടവപാതി ഇങ്ങോട്ടെഴുന്നള്ളിയത്?! പുറത്തു വീണ്ടും വീണ്ടും ഇടി വെട്ടുന്ന മുഴക്കം. എൻ്റെ ഉറക്കം തീരുമാനമായി. ഓ ! ഇന്നാണല്ലോ ജൂൺ 5, ലോക പരിസ്ഥിതി ദിനം, ഞായറാഴ്ചയും. കൊള്ളാം, വെറുതെയല്ല ഇങ്ങനെ മഴയും, ഇടിയും.

ഇത് മനുഷ്യവർഗ്ഗത്തിനുള്ള ഭൂമിയുടെ മുന്നറിയിപ്പ് തന്നെ! മനുഷ്യൻറെ "പരിചരണത്തിൽ" വീർപ്പുമുട്ടിയ പ്രകൃതിയുടെ അലർച്ച! പരിസ്ഥിതി ദിനമെന്നും പറഞ്ഞ് പതിനായിരം (ചതി)കുഴിയും കുത്തി സെൽഫിക്ക് വേണ്ടി ചെടിയും തൊട്ട് പോസ്സും പോസ്റ്റും ചെയ്‌താൽപിന്നെ തിരിഞ്ഞുപോലും നോക്കാതെ പൊടിയും തട്ടി കടന്നു കളയുന്ന കാപട്യത്തിൻറെ ആശാന്മാരായ മനുഷ്യകുലത്തിനുള്ള താക്കീത് പുറത്തൊരശരീരിയായി മുഴങ്ങുന്നു!  

"അടുത്ത പരിസ്ഥിതിദിനമാവുമ്പോഴേക്കും നട്ടതിലും കൂടുതൽ നീ വെട്ടും, കുഴിച്ചതിലും, കിളച്ചതിലും കൂടുതൽ നീ മാന്തും, പിച്ചി-ചീന്തും, മാലിന്യമിട്ട് മൂടും, പുകച്ച് എൻ്റെ ശ്വാസം മുട്ടിക്കും, എന്നിട്ട് ഒന്നുമറിഞ്ഞിട്ടിലാത്തവനെ പോലെ വീണ്ടും വരും - ഹാ! എന്നെ രക്ഷിപ്പാനെന്നും പറഞ്ഞ്! 

എടാ മനുഷ്യാ ! നീ എന്തറിഞ്ഞു? നീ കണ്ടതിലും എത്രയോ ഞാൻ കണ്ടു. എൻ്റെ നെഞ്ചിൽ വിജയകൊടി പാറിക്കുമെന്നു പറഞ്ഞിറങ്ങിയ നിൻറെ അപ്പൂപ്പൻറെ അപ്പൂപ്പൻ വരെ കരിഞ്ഞമർന്ന് പുഴുവായ്, കാണാകീടമായ്, വെണ്ണീറായ് എന്നിൽ കിടന്നലയുന്നു, എന്നിട്ടും, പമ്പരവിഡ്ഢിയായ നീ കരുതുന്നു നീ എന്നെ രക്ഷിക്കുമെന്ന്! വേണമെങ്കിൽ നീ സ്വയം രക്ഷപ്പെടാൻ നോക്ക്! എൻ്റെ രൂക്ഷരോഷത്തിൽ നിന്നും! നിൻറെ സർവ്വനാശത്തിൽ നിന്നും!"

പുറത്തെ പെരുമഴയിൽ അടുത്ത ഇടിവെട്ടുന്നതും പ്രതീക്ഷിച്ച്, കണ്ണുകൾ ഇറുക്കിയടച്ച് പുതപ്പിനുള്ളിൽ ഞാൻ ചുരുണ്ടമർന്നു.

 ***

Monsoon Band


In the cosy morning darkness,

holding my mug of steaming calmness,

I see them through my window -

In the dark grey tent above, 

the magical waves from south unfold !


Floating with those south west winds,

Flapping strong their steel blue wings,

With bag full of monsoon tunes,

the magical waves from south unfold !


Ever slow, Ever smooth,

Wrapping me in velvet blanket,

Painting my eyes in purple darkness,

the magical waves from south unfold !


Ever gentle, Ever graceful,

Swaying in soaking wind,

Soothing those zillion leaves,

the magical waves from south unfold !


Playing their surreal music, 

Melting me in that pure bliss

My monsoon band has arrived ! 

My divine days have arrived as the magical waves from the south unfold !


****


5th June 2021 - Monsoon of 2021 reached my village today, incidentally it happens to be World Environment Day. Morning was cloudy and soon the divine darkness enveloped us! Slowly in the background the drizzling music started - the monsoon rains have arrived - and they are here to enchant us for months to come ! Merciful Nature has blessed us once again - a lazy nature lover I am, for the whole morning I did nothing other than floating, melting in that blissful music from heaven as the frequent tea mugs reaching my palms kept me warm ! 


****

Insane 2020!

31.Dec.2020 – I tried to look back as far as I can but could not recollect a year which ended with rains on its last day! – That’s why we say 2020 has gone crazily INSANE! Hope we will have sanity back in 2021 !



അതിരാണി

 


നന്ദൻ ചേട്ടന്റെ ആയുർവേദ സസ്യോദ്യാനത്തിൽ നിന്നാണ് ഈ കൊച്ചു വള്ളിചെടി കിട്ടിയത്.  കലംകെട്ടി എന്ന നാടൻ പേരാണ് പറഞ്ഞത്. പാചകത്തിന് പുളിക്ക് പകരമായി ഉപയോഗിക്കാമെന്നും,  പ്രമേഹവും, രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായകമാവുന്നതുമാണെന്നും ചേട്ടൻ പറഞ്ഞെങ്കിലും ഈ സസ്യത്തിന്റെ ശാസ്ട്രീയമായ വിവരങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നില്ല. 

പഴയ തലമുറയിലെ അഗ്രഗണ്യരായ കാരണവന്മാർ ഇല്ലാത്ത ഈ കാലഘട്ടത്തിൽ, ഇതിനൊരു പരിഹാരമായത് "ഗൂഗിൾ ലെൻസ്" ആപ്പിലൂടെയാണ്. ആദ്യമായി ഞാൻ "ഗൂഗിൾ ലെൻസ്" മനസ്സില്ലാ മനസ്സോടെ ഉപയോഗിച്ചതും  ഇതിനായി തന്നെ. എന്തായാലും കലംകെട്ടിയുടെ ശാസ്ത്ര വിശേഷങ്ങൾ ഇതാ - 

മലയാളത്തിൽ ഈ സസ്യത്തിന് "അതിരാണി" എന്നാണ് പേര്. ചെറുകടലി, കുഞ്ഞതിരാണി എന്നൊക്കെ  മറ്റു നാടൻ പേരുകളും ഉണ്ട്. ആഗസ്ത്-നവംബർ മാസങ്ങളിൽ വയലറ്റ് നിറമുള്ള പുഷ്പ്പങ്ങൾ നിറയുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം ഒസ്‌ബെക്കിയ പാർവിഫോളിയ (Osbeckia Parvifolia). 

ചിലർ ഇതിനെ വിരളമായി തന്നെ കാണുന്ന കടലി (Malabar Melostoma) എന്നറിയപ്പെടുന്ന സസ്യമായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും അതിരാണി ഒരു വള്ളി ചെടിയാണ്. 

കൊച്ചു ചെടിച്ചട്ടിയിൽ എവിടെ വെച്ചാലും കുറച്ചു നാളുകൾക്കുള്ളിൽ വള്ളികൾ പടർത്തി വയലറ്റ് പുഷ്പ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന അതിരാണി അഴകിന്റെ റാണി തന്നെ!


More Details Here : Athiraani