മാളുകളും, മൊബൈൽ ആപ്പുകളും, വീഡിയോ ഗേമുകളും, എൽ.സി.ഡി ടിവികളും ഒക്കെ വരുന്നതിലും വളരെ മുന്നേ ഒരു കാലം ഉണ്ടായിരുന്നു. പാടവും, പറമ്പും, പൂമ്പാറ്റയും, പൂത്തുമ്പിയും നിറയെ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം.
പ്ലാസ്റ്റിക് മാലിന്യവും, അന്തരീക്ഷ മലനീകരണവും, എൽനിനോ പ്രതിഭാസവും ഒക്കെ വരുന്നതിലും വളരെ മുന്നേ ഒരു കാലം ഉണ്ടായിരുന്നു. ചാടി കടക്കാൻ തോടുകളും, നീന്തി കുളിക്കാൻ കുളങ്ങളും, കൂട്ടിരിക്കാൻ ഒരുപാട് കൂട്ടുകാരുമുണ്ടായിരുന്ന ഒരു അവധിക്കാലം.
പുക തുപ്പുന്ന നഗരങ്ങളിൽ എന്തെല്ലാമോ നേടാനുള്ള ഓട്ടത്തിൽ തളരുന്ന മനസ്സിനും, ജീവിതത്തിന്നും സാന്ത്വനമായി വരുന്നത് ഇന്നും വിശുദ്ധമായ ആ മാമ്പഴക്കാലം മാത്രം.