തിരുമുറ്റം

പായൽ മൂടിയ വഴിയിലൂടെ,
മാവിൻ തണലിലൂടെ,
ചെമ്പരത്തിയും, നന്ദ്യാർവട്ടവും നോക്കി
എന്റെ കുട്ടിക്കാലത്തു എപ്പോഴോ കണ്ടു മറന്ന മുറ്റത്തേയ്ക്ക് എന്ന പോലെ
ഞാൻ നടന്നു.

പടിവാതിക്കൽ എത്തി.
ആരെയും കണ്ടില്ല.
വിളിച്ചു നോക്കി.
ആരും വിളി കേട്ടില്ല.
കുമ്മായം തേച്ച ചുവരിൽ പഴയ ചിത്രങ്ങൾ.
പലയിടത്തും, പല നൂറ്റാണ്ടുകളുടെ വിള്ളൽ.
മുറ്റത്ത് കരിങ്കൽ പാകിയ പ്രാചീന തുളസി തറ.
അവിടെ തണുത്ത തിണ്ണയിൽ ഞാൻ ഇരുന്നു.
കുളിർ കാറ്റ് വന്നു.
നിമിഷങ്ങൾ യുഗങ്ങളായി.
ചിന്തകൾ നിശ്ചലമായി.
ഞാൻ എന്നിൽ അലിഞ്ഞിലാതായി.


No comments:

Post a Comment