31.Dec.2020 – I tried to look back as far as I can but could not recollect a year which ended with rains on its last day! – That’s why we say 2020 has gone crazily INSANE! Hope we will have sanity back in 2021 !
As I drift through my sojourn on earth, these pages canvas the world I see through me - its colours, its emotions, its shadows, its history, its mystery, its knowns, its unknowns as the exploration continues...
മേഘം വന്നു തൊട്ടപ്പോൾ - സുഗതകുമാരി
"പണ്ട് പണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമുണ്ടായിരുന്നു! ഒരിക്കൽ ഒരു മാലാഖ അവിടെ ഇറങ്ങി വന്നു. ആ മാലാഖ കവിതകൾ ചൊല്ലി, മരങ്ങൾ നട്ടു, പുഴകളെ പുണർന്നു, മഴയെയും കാടിനേയും സ്നേഹിച്ചു, കൊച്ചു കുട്ടികളെ താലോലിച്ചു, വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനമായ് ഒരുപാട് ഒരുപാട് നാൾ ജീവിച്ചു ..."
ഒരുപക്ഷെ ഇങ്ങനെയാവും സഹ്യൻറെ സ്വന്തം സുഗതകുമാരി ടീച്ചറുടെ ജീവിതം ഭാവിതലമുറകളിൽ വർണ്ണിക്കപ്പെടുക!
ഒരു നിയോഗം പോലെ - കഥയിലും, കവിതയിലും ഒതുങ്ങാതെ - മനുഷ്യൻ ചൂഷണം ചെയ്തു വികൃതമാക്കിയ പ്രകൃതിയ്ക്കായി അധികാരികൾക്കെതിരെ ശബ്ദം ഉയർത്തി സഹ്യൻറെ ആത്മാവിനെ വീണ്ടെടുത്ത ഉൽകൃഷ്ട ജീവിതം! ആ ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങൾ മുതൽ, വലിയ വലിയ അനുഭവങ്ങൾ വരെ പങ്കു വെയ്ക്കുകയാണ് സുഗതകുമാരി ടീച്ചർ തന്റെ "മേഘം വന്നു തൊട്ടപ്പോൾ" എന്ന പുസ്‌തകത്തിലൂടെ. കൂട്ടത്തിൽ, തന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ, തന്റെ കണ്ണുകളിൽ ഈറനണിയിച്ച പ്രതിഭകളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും (ഉസ്താദ് ബിസ്മില്ലാ ഖാൻ മുതൽ കൊച്ചു മേഘം വരെ) സുഗതകുമാരി ടീച്ചർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ ഓർക്കുന്നു.
ഒരിത്തിരി പ്രകൃതി സ്നേഹം ആത്മാവിലുള്ളവരെ "പ്രകൃതിവാദി" യാക്കുവാൻ ഈ വാക്കുകളും, അനുഭവക്കുറിപ്പുകളും ധാരാളം! - സുഗതകുമാരി ടീച്ചർ തന്നെ പറയുന്നു - "മറ്റു കാര്യങ്ങളിലൊക്കെ തീവ്രവാദം ഇന്ന് പതിവാണ്. 'പരിസ്ഥിതി തീവ്രവാദം' ശക്തമാക്കണമെന്നാണ് എന്റെ പക്ഷം" - തീവ്രസ്വാർത്ഥമനുഷ്യ ജീവികളോട് ഇതിലും കൂടുതലായി ഒന്നും പറയാനില്ല. പറയേണ്ടതും ഇല്ല.
***
കോവിഡ് മാസങ്ങളിലായി (ജൂൺ-ജൂലൈ) ഇക്കൊല്ലം വായിച്ച പുസ്‌തകങ്ങളിൽ രണ്ടെണ്ണം സുഗതകുമാരി ടീച്ചറുടെയായിരുന്നു. മുനിസിപ്പൽ ലൈബ്രറിയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടന്നപ്പോൾ ആകസ്മികമായി കൈവന്നത് അവയായിരുന്നു. അമ്മയും, തൃപ്തിയും രണ്ടു പുസ്‌തകങ്ങളും വായിച്ചു. ആ അനുഭവ ജീവിതം ചർച്ച ചെയ്തു - അന്ന് പക്ഷെ ഇങ്ങനെയാവും ഇക്കൊല്ലം അവസാനിക്കുക എന്ന് അറിയാതെ പോലും കരുതിയതല്ല. പ്രകൃതിയെ സ്നേഹിച്ച ആ ആത്മാവ് പ്രകൃതിയിലേക്ക് ലയിക്കും മുമ്പ് പ്രകൃതിയെ അറിയുവാൻ ശ്രമിക്കുന്ന ഈയുള്ളവരോട് ഒരു നിയതി പോലെ സംവദിക്കുകയായിരുന്നോ ?!
(23 - ഡിസംബർ - 2020 - സുഗതകുമാരി യാത്രയായി - കൃഷ്ണരഥമേറി )
അതിരാണി
ഹിമാലയസാമ്രാജ്യത്തിൽ - എസ്. കെ. പൊറ്റെക്കാട്ട്
1966 -ൽ രണ്ടു എം.പി. (മെമ്പർ ഓഫ് പാർലമെൻറ്) സുഹൃത്തക്കളോടൊപ്പം കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യക്ഷേത്രങ്ങളിലേക്ക് നടത്തിയ പര്യടനമാണ് പൊറ്റെക്കാടിൻ്റെ ഈ യാത്ര വിവരണത്തിലെ ഇതിവൃത്തം.
ഹിമാലയ യാത്രാനുഭവം തന്നെ പ്രമേയമായ രാജൻ കാക്കനാടന്റെ പുസ്‌തകങ്ങൾ വായിച്ചതിന്റെ കോരിത്തരിപ്പ് ലേശം പോലും മാറിയിട്ടില്ല - അപ്പോഴാണ് പൊറ്റെക്കാടിൻ്റെ അതേ സ്ഥലത്തേക്കുള്ള യാത്രാവിവരണം വായിക്കാൻ കിട്ടിയത്. വിരസമായ ആവർത്തനമാവുമോ? ഇതായിരുന്നു വായന തുടങ്ങിയപ്പോഴുള്ള ശങ്ക! പക്ഷെ ചുരുക്കം ഏടുകൾക്കുള്ളിൽ തന്നെ ആ സങ്കോചം തീർത്തും മാറ്റി പൊറ്റെക്കാട്ട് തന്റെ ശൈലിയെ മനസ്സിൽ പ്രതിഷ്ഠിച്ചു എന്ന് വേണം പറയാൻ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു "എം.പി." പര്യടനം - വേണമെങ്കിൽ അങ്ങനെ ചുരുക്കാവുന്ന ഒരു യാത്രയെ, പൊറ്റെക്കാട്ട്, തന്റെ ചരിത്രബോധവും, ലഘു നർമ്മവും, പ്രകൃതിയെ വർണ്ണിക്കുന്ന സൗന്ദര്യബോധവും കൊണ്ട് അനായാസേന അവിസ്മരണീയമാക്കുന്നു!
രാജൻ കാക്കനാടന്റെ ഹിമാലയ യാത്ര ഉന്മാദം പൂണ്ട "പഴപ്രഥമൻ" ആണെങ്കിൽ പൊറ്റെക്കാടിൻ്റെ യാത്ര ഉൽകൃഷ്ടമായ "പാലട" തന്നെ - രണ്ടും ആസ്വദിക്കുക, മത്തു പിടിക്കുവോളം !
***
Covid Musings!
Largest Lockdown in History ! - India goes standstill for 21 days! |
Hartal ! For the uninitiated, let me explain what Hartal is all about. It is a kind of strike when people of a region willfully or forcefully stay back at home without reporting to work, closing all the shops, stopping the public and private transport, virtually bringing all human activities to a stand-still. It is usually celebrated as 12-hours, 24-hours or 48-hours event as a mark of protest by humans against humans for humans! Theoretically it is full of humanism.
|
John Chettan, Security of an Apartment Building in his seventies, still commute to work on his bicycle |
കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം - പൊക്കുടൻ
അരോചകമായ അവതാരികയിൽ തുടങ്ങി സരളമായ ശൈലിയിൽ അവതരിപ്പിച്ച "അവിശ്വസനീയമായ" ജീവിത കഥ - പച്ചമണ്ണിന്റെയും പച്ചമീനിന്റെയും പുതുനെല്ലിന്റെയും മണം നിറഞ്ഞ വാക്കുകൾ കൊണ്ടെഴുതിയ വ്യത്യസ്തമായ ഉയിരിന്റെ കഥ. ഇങ്ങനെയും ഒരു കാലഘട്ടം ഈ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നുവെന്നും, ഇത്രയും അടിച്ചമർത്തപ്പെട്ട ജീവിതങ്ങൾ ഈ നാട്ടിൽ നരകിച്ചിരുന്നുവെന്നും വിശ്വസിക്കുക ഈ "സ്വതന്ത്ര ചിന്തകരുടെ" യുഗത്തിൽ പ്രയാസം തന്നെ!
***
കുറിപ്പ് :
* കല്ലേൻ പൊക്കുടൻ - കണ്ടൽവന സംരക്ഷണത്തിനായി ജീവിച്ച അതുല്യ പരിസ്ഥിതി പ്രവർത്തകൻ (1937-2015)
* കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനി
* യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം പൊക്കുടേറ്റന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്
* കല്ലേൻ പൊക്കുടന്റെ നിർദേശപ്രകാരം "നിരങ്ങിന്റെ മാട്" എന്ന പ്രദേശം കേന്ദ്ര റിസേർവ് കണ്ടൽപാർക്ക് ആക്കാനുള്ള ശ്രമം കേന്ദ്ര വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്
* പഴയങ്ങാടി - മുട്ടുകണ്ടി ബണ്ട് - 1989-ൽ, 500 കണ്ടൽ ചെടി നട്ട് പരിസ്ഥിതി പ്രവർത്തനം തുടങ്ങി
* ജന്മസ്ഥലമായ ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്തു കണ്ടൽ വനങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്
***
അമർനാഥ് ഗുഹയിലേക്ക് - രാജൻ കാക്കനാടൻ
"സഞ്ചരിക്കാത്തവനു് സന്തോഷമില്ല. സഞ്ചാരിയുടെ പാദങ്ങൾ പുഷ്പസമാനമാണ്; അവൻ്റെ ആത്മാവ് വളർച്ച പ്രാപിച്ചതും; അവൻ്റെ എല്ലാ പാപങ്ങളും യാത്രക്ലേശങ്ങൾ കൊണ്ട് തന്നെ നശിപ്പിക്കപ്പെടുന്നു. അത് കൊണ്ട് സഞ്ചരിക്കുക."
ഇന്നിപ്പോൾ മലയാള പുസ്തകപ്രദർശന വേദികളിൽ ഹിമാലയ സഞ്ചാര അനുഭവങ്ങളുടെ അതിപ്രസരമാണലോ - പലപ്പോഴും അവ വിരസമായ ആവർത്തനങ്ങളുടെ കടലാസു കെട്ടുകളായി ചുരുങ്ങുന്നു. പക്ഷെ, അധികമാരും അറിയാത്ത, കാലത്തിനു മുന്നേ സഞ്ചരിച്ച ചില യാത്രികരുടെ അനുഭവങ്ങൾ ഈ കടലാസു കെട്ടുകൾക്കിടയിൽ പൊടിപിടിച്ചു നിശ്ചലമായി കിടക്കുന്നത് നാം അറിയാതെ പോവുന്നു.
ഹിമാലയ യാത്രാനുഭവങ്ങൾ വായിക്കുവാൻ ഇഷ്ടപെടുന്ന ആരും, അങ്ങനെ അറിയാതെ, കാണാതെ പോകരുതാത്ത യാത്രാ കുറിപ്പാണ് രാജൻ കാക്കനാടന്റെ "അമർനാഥ് ഗുഹയിലേക്ക്". ആമുഖമോ, അവതാരികയോ, ആധ്യാത്മികതയോ, അതീന്ദ്രിയ അനുഭവങ്ങളോ ഒന്നും ഇല്ലാതെ അമർനാഥിലേക്ക് 1979ൽ നടത്തിയ പച്ചയായ കാൽനടയാത്ര മാത്രം പ്രതിപാദിക്കുന്ന കൊച്ചു പുസ്തകം.
പൗളോ കൊഹ്‌ലോ "ആൽക്കമിസ്റ്" ലൂടെ അവതരിപ്പിച്ച പ്രപഞ്ചതത്വങ്ങൾ തൻ്റെ യാത്രയിൽ, അനുഭവത്തിൽ അറിയുകയാണ്, അല്ല വായനക്കാരെ അനുഭവിപ്പിക്കുകയാണ് ശ്രീ.രാജൻ.
ബ്രാണ്ടിയും, റമ്മും, ചിലം-വും, സിഗരറ്റും മാറി മാറി "ശ്രമിച്ചിട്ടും", പ്രപഞ്ചശക്തികളാൽ മാത്രം പ്രചോദിക്കപ്പെട്ട, പ്രപഞ്ച സത്യത്തിൽ മാത്രം അധിഷ്ഠിതമായ ഉജ്ജ്വല യാത്രാനുഭവം!
***