മരണക്കൂട്ട് (ഒരു ശവംവാരിയുടെ ആത്മകഥ) - വിനു പി/നിയാസ് കരീം


പരമമായ സത്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക! 

വിഷമകരമായ വായനാനുഭവം!. ചിലർക്ക് ഈ പുസ്തകം മുഴുമിപ്പിക്കാൻ തന്നെ പ്രയാസം. കാരണം മറ്റൊന്നുമല്ല - സുഖകരമായ മയക്കത്തിൽ, സുന്ദരസ്വപ്നവും കണ്ട്  മൂടി പുതച്ച് കിടക്കുന്ന നേരം എങ്ങിനെയാ ആ മായയുടെ പുതപ്പു മാറ്റി ഉണർന്നെഴുന്നേറ്റ് തീക്ഷ്ണമായ പരമസത്യത്തിലേക്ക് കണ്ണുതുറന്നു നോക്കുക? ആരാണ് അതിനു ആഗ്രഹിക്കുക?! കുറച്ചും കൂടി സരളമായി പറഞ്ഞാൽ, പട്ടുമെത്തയിൽ കിടന്നുറങ്ങുന്നവർക്കെങ്ങനെയാ, മേൽപാലങ്ങൾക്കടിയിൽ അന്തിയുറങ്ങുവാനാവുക? 

പക്ഷെ വിനുവിന്റെ ഈ ആത്മകഥ നമ്മളോടിങ്ങനെ പറയുന്നു - "ജീവിതപൊരുളറിഞ്ഞ പലരും കിടന്നുറങ്ങുക പട്ടുമെത്തകളിലല്ല, മേൽപാലങ്ങൾക്കു കീഴിലാണ്; മൃത്യുബോധമെന്ന പടുവൃക്ഷത്തിന്റെ തണുപ്പിലാണ്!"

The Indian Thug

swollen skies

beating rains

frail trees

fallen grass

buried roads

unburied lives!

lightless streets

listless deeds

leaking coats

peeking crows

yawning cows

barking dogs

blind traffic

callous cars

stiff muscles

stretched nerves

cold world

rugged life

take your sack, ride your bike

get through all and hit the bull

That’s when my dear son,

You become the real Indian Thug!