![]() |
നോവുന്ന പരിസ്ഥിതി ദിനം |
***
As I drift through my sojourn on earth, these pages canvas the world I see through me - its colours, its emotions, its shadows, its history, its mystery, its knowns, its unknowns as the exploration continues...
![]() |
നോവുന്ന പരിസ്ഥിതി ദിനം |
പുലർച്ചെ വീട്ടിൽ നിന്നും ഒരു കാലിചായയും കുടിച്ച് പുറപ്പെട്ടതാണ്. ദിവസം മുഴുവൻ തേരാ-പാരാ കറങ്ങി നടക്കുക, അതാണ് അജണ്ട. അല്ല. അതുമാത്രമാണ് അജണ്ട !
ഇരിഞ്ഞാലക്കുട വരെ ഇരുചക്ര ശകടത്തിൽ. അവിടെ, കൂടൽമാണിക്യം ഉത്സവമാണേ - പതിനേഴ് ആനകൾ, കുട്ടേട്ടൻറെ പഞ്ചാരി. പാൽ പായസവും, പപ്പടവും കൂട്ടി പ്രസാദ ഊട്ട് ! തുടക്കം തന്നെ ഭേഷ്! ശേഷം തൃശ്ശൂർക്ക് ബസ്സ് കയറി. ഒന്ന് മയങ്ങി. റൗണ്ടിൽ എത്തിയപ്പോ, നേരം ഉച്ച കഴിഞ്ഞിരുന്നു.Who doesn't get enchanted by the world of beautiful dreams! Who doesn't get petrified by the bottomless pit of nightmares either! But when Roald Dahl takes us for an adventurous journey to a dream country what more should we ask for - it is like we are served with delumptious fizzy frobscottle - sip it and giggle with those whizpopping bubbles bouncing and bursting all around the tummy!
16-ഒക്ടോബർ-2021 - ശനിയാഴ്ച - പുലർച്ചെ ആയാസപ്പെട്ട് എഴുന്നേറ്റ് ചെറിയ ഓട്ടത്തിനായി ഇറങ്ങിയതാണ്. കൂടെ രമേശും റെഡിയായി എത്തി. ഒപ്പം സൈക്കിളിൽ അപ്പുവും. കോട്ടപ്പുറം ചന്ത വഴി ഓടി പുത്തൻവേലിക്കര പാലം എത്തിയപ്പോ സമയം ഏഴേകാൽ. തെളിഞ്ഞ ആകാശം. ശാന്തമായ അന്തരീക്ഷം. അകലെ കിഴക്കു സഹ്യൻ മിനുങ്ങി നിൽക്കുന്നത് തെളിഞ്ഞു കാണാം. ഞാൻ ഒരു സംശയമായി ചോദിച്ചു - "ഇതു നമ്മുടെ വെസ്റ്റേൺ ഘാട്സ് തന്നെയാണോ ?!" രമേശ് അപ്പുവിനെ വിളിച്ചു കിഴക്കോട്ട് ചൂണ്ടി പറഞ്ഞു - "എടാ - അവിടെ നോക്കിയേ - മലകൾ കാണുന്നുണ്ടോ ?" - ഞങ്ങൾ മൂന്ന് പേരും സഹ്യൻറെ ആ പ്രഭാത സൗന്ദര്യം ആസ്വദിച്ച് വീണ്ടും ഓട്ടം തുടർന്നു - ഓട്ടത്തിനിടെ കവലയിലെ ചായക്കടയിൽ നിന്നും റേഡിയോ വാർത്ത ഞങ്ങളുടെ കാതുകളിൽ ഓടിയെത്തി - "അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത" - അത് കേട്ടതും ചിരിച്ചു കൊണ്ട് ഞങ്ങൾ പരസ്പരം പറഞ്ഞു - "കേട്ടോ കാലാവസ്തഥാ പ്രവചനം - ഇന്നിനി നോക്കണ്ട - പൊരിഞ്ഞ വെയിലായിരിക്കും !"
In the cosy morning darkness,
holding my mug of steaming calmness,
I see them through my window -
In the dark grey tent above,
the magical waves from south unfold !
Floating with those south west winds,
Flapping strong their steel blue wings,
With bag full of monsoon tunes,
the magical waves from south unfold !
Ever slow, Ever smooth,
Wrapping me in velvet blanket,
Painting my eyes in purple darkness,
the magical waves from south unfold !
Ever gentle, Ever graceful,
Swaying in soaking wind,
Soothing those zillion leaves,
the magical waves from south unfold !
Playing their surreal music,
Melting me in that pure bliss
My monsoon band has arrived !
My divine days have arrived as the magical waves from the south unfold !
****
5th June 2021 - Monsoon of 2021 reached my village today, incidentally it happens to be World Environment Day. Morning was cloudy and soon the divine darkness enveloped us! Slowly in the background the drizzling music started - the monsoon rains have arrived - and they are here to enchant us for months to come ! Merciful Nature has blessed us once again - a lazy nature lover I am, for the whole morning I did nothing other than floating, melting in that blissful music from heaven as the frequent tea mugs reaching my palms kept me warm !
****
നവോത്ഥാന കാലഘട്ടത്തിന്റെ കലാശേഷിപ്പുകൾ നിറഞ്ഞ യൂറോപ്യൻ ഭൂഖണ്ഡം - (ഇന്ത്യക്ക് പുറമേ) ജീവിതത്തിൽ എപ്പോഴെങ്കിലുമായി ഒന്ന് സന്ദർശിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഭൂമിയിലെ ഈ ഭൂപ്രദേശങ്ങൾ മാത്രം!
യൂറോപ്യൻ ജീവിത ശൈലിയുടെയും, ഇന്ത്യൻ ആധ്യാത്മിക ചിന്താധാരകളുടെയും കോംബോ ഒരു "കിടിലൻ കോക്ക് ടെയിൽ" അല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് - ഒരു പക്ഷെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത എൻ്റെ കാല്പനിക ചിന്തകളുടെ ഒരു ഉട്ടോപ്യൻ ചിത്രം !
എന്തൊക്കെയായാലും, ഞാൻ യൂറോപ്പിലോട്ട് പോയിട്ടും ഇല്ല എൻ്റെ മനസ്സിലെ യൂറോപ്യൻ വർണ്ണചിത്രത്തിന്ന് ഒരു കോട്ടം തട്ടീട്ടുമില്ല ! അങ്ങനെ ഇരിക്കെയാണ് മുനിസിപ്പൽ ലൈബ്രറിയിലെ പുസ്‌തകക്കൂട്ടത്തിൽ നിന്നും പൊറ്റെക്കാട്ടിന്റെ യൂറോപ്യൻ യാത്രാ വിവരണം കിട്ടിയത് - "യൂറോപ്പിലൂടെ"! ചില്ലിക്കാശ് ചിലവില്ലാതെ യൂറോപ്പ് സന്ദർശിക്കാൻ കിട്ടിയ അവസരം ഞാൻ കളഞ്ഞില്ല. അതും പൊറ്റെക്കാട്ടിന്റെ കൂടെ!
1950-ൽ എസ്.എസ്. പാച്ചെ എന്ന കപ്പലിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്നും പുറപ്പെട്ട ആ യാത്ര ഇറ്റലിയിലെ സിസിലി കടലിടുക്കിലൂടെ യൂറോപ്പിലേക്ക് കടക്കുന്നു -
"അന്നു രാത്രി പത്തരമണിക്ക് സിസിലിയിലെ 'ഗസീരിയാ' ദീപസ്തംഭത്തിന്റെ പ്രകാശം ദൂരെ പ്രത്യക്ഷപെട്ടു. യൂറോപ്പിന്റെ വെളിച്ചം ആദ്യമായി കാണുകയാണ്. കുറെ കഴിഞ്ഞപ്പോൾ ഇറ്റലിയുടെയും സിസിലിയുടെയും കടൽതീരപട്ടണങ്ങളിലെ ദീപമാലകൾ തെളിഞ്ഞുകാണാറായി. കടലിടുക്ക് സമീപിക്കുന്തോറും ഇരുകരകളിലേയും ദീപാവലികളുടെ പ്രതിഫലനം കൊണ്ട് സമുദ്രം തുറന്നു വെച്ച ഒരു രത്‌നാഭരണപെട്ടി പോലെ തോന്നിയിരുന്നു" - ഹാ ! പൊറ്റെക്കാട്ടിന്റെ ആ അത്ഭുത വർണ്ണന!
പക്ഷെ യാഥാർഥ്യബോധത്തിന് ഒട്ടും തന്നെ നേർപ്പിക്കാതെ - "ഭൂലോകത്തിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന മിക്ക സ്ഥലങ്ങളും അനുഭവം കൊണ്ട് പ്രതീക്ഷയെ വഞ്ചിച്ചെന്നു വരാം....(പലതും) കൃതൃമത്വത്തിന്റെ കാടുകയറി ദയനീയാവസ്ഥയിൽ കിടക്കുന്നു..." എന്നും പൊറ്റെക്കാട്ട് ഓർമിപ്പിക്കുന്നു.
എങ്കിൽ കാപ്രി ദ്വീപിനെ കുറിച്ച് അദ്ദേഹം പറയുന്നു - "കാപ്രി നിങ്ങളുടെ പ്രതീക്ഷയെയല്ല, ഭാവനയെയായിരിക്കും വഞ്ചിക്കുക! - തനി ഉൾനാട്. കാട്ടുപുഷ്‌പങ്ങൾ ഭ്രാന്തെടുത്ത് നിൽക്കുന്ന കുന്നിൻ ചെരിവ്. അവർണനീയമായ വർണ്ണവിലാസം..അരികിലെങ്ങും പുഷ്‌പങ്ങളുടെ കൂത്താട്ടം തന്നെ. നിലത്തും, വേലിപ്പുറത്തും മാത്രമല്ല പാറക്കല്ലുകൾക്കുള്ളിൽ പോലും നിറപ്പകിട്ടുള്ള നറുമലരുകൾ മുഖമുയർത്തിക്കാട്ടുന്നുണ്ടായിരുന്നു"
1800 വർഷം മുമ്പ് ലാവാ പ്രവാഹത്തിൽ വാർത്തെടുത്ത പോംപി നഗരത്തെ കണ്ടശേഷം "പ്രതിമകളും, പള്ളികളും, പുരാതനപ്രഭാവങ്ങളുടെ ശ്മശാനരംഗങ്ങളും ക്രിസ്തീയപൗരോഹിത്യത്തിന്റെ കൂത്താട്ടവും ഉൾകൊള്ളുന്ന പ്രവിശാലമായ റോമാനഗരി " യിലേക്ക് യാത്ര എത്തുന്നു.
പൊറ്റെക്കാട്ടിന്റെ റോം വർണ്ണന - "അറ്റം കാണാത്ത വീഥികളും, നടക്കാവുകളും എങ്ങോട്ട് തിരിഞ്ഞാലും പ്രതിമകളും പൂക്കളും പാതിരിമാരും തന്നെ...പുഷ്‌പങ്ങളും, ഗാനങ്ങളും, വീഞ്ഞും മതഭക്തിയും ഇറ്റലിയിലെ സാധാരണക്കാരൻറെ ജീവിതഘടകങ്ങളാണ്...ഒരു മാസം മുഴുവൻ ചുറ്റിനടന്നാൽ പോലും റോമിലെ കാഴ്ച്ചകൾ കണ്ടു തീർക്കുക സാധ്യമല്ല...റോമിൽ നിങ്ങൾ എവിടെ നടക്കുമ്പോഴും കാണുന്ന സകല പള്ളികളുടെയും ഉള്ളിൽ ഒന്ന് കയറി നോക്കാതെ പോകരുത്. അവയ്ക്കകത്തു കലാപരമായ എന്തെങ്കിലും പുതുമയോ വിശേഷമോ കണ്ടെത്താതിരിക്കയില്ല! പ്രധാനപ്പെട്ട 66 പള്ളികൾ റോമാനഗരത്തിൽ ഉണ്ട് - അവയിൽ പലതിലും ഞാൻ ചിലവഴിച്ച മണിക്കൂറുകൾ അവിസ്മരണീയങ്ങളാണ്...മനസ്സിനു കുളുർമ്മയും, ശാന്തിയും പകർന്നു തരുന്ന കലയുടെ പരിശുദ്ധക്ഷേത്രങ്ങളാണ് അവ ഓരോന്നും!"
യാത്ര റോമിൽ നിന്നും വത്തിക്കാനിലാണ് പിന്നെ എത്തുന്നത് - ഭാരതത്തിൽ മാത്രമല്ല യൂറോപ്പിലും, ആരാധനാമന്ദിരങ്ങൾ ആക്രമിക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ അറിയുന്നത്. റഫേൽ, ബർണീനി തുടങ്ങിയ വിശ്വകലാകാരന്മാരുടെ മായികസൃഷ്ടികൾ കൊണ്ട് നിറഞ്ഞ വത്തിക്കാനിലെ സെയിൻറ്റ് പീറ്റേഴ്‌സ് ഭദ്രാസനപ്പള്ളിയുടെ വിവരണം എന്നെ കുറേ നേരത്തേയ്ക്ക് ആ അന്തരീക്ഷത്തിൽ തന്നെ പിടിച്ചിരുത്തി ! വത്തിക്കാനിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പൊറ്റെക്കാട്ട് പറയുന്നു - "കലാപത്തിന്റെ കളരികളിലേയ്ക്ക് കുതിച്ചോടികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വമ്പിച്ച സംഘടിതശക്തിയാണ് മാർപാപ്പായുടെ പ്രജകൾ "
ദാൻന്തെ, ഗലീലിയോ, മൈക്കിൾ ആഞ്ചെലോ, ഡാവിഞ്ചി തുടങ്ങിയ മഹാന്മാർ അനശ്വരമാക്കിയ, ആർണിനദിയാൽ ചുറ്റപ്പെട്ട "കലാപരമായ നവോത്ഥാനത്തിന്റെ കേദാരം" - ആയ ഫ്ലോറെൻസും, 'വൃത്തികെട്ട പട്ടണമായ'' പീസയിലെ ഗോപുരവും കണ്ട ശേഷം അദ്ദേഹം തോടുകളുടെ നഗരമായ വെനീസിൽ എത്തുന്നു - "കാവിടിയുടെ ആകൃതിയിലുള്ള കാൽനടപ്പാലങ്ങളെക്കൊണ്ടു കൂട്ടിയിണക്കിയ അനേകം ചെറുപട്ടണങ്ങളുടെ ഒരു വിചിത്ര സമാഹാരമാണ് വെനീസ്". വെനീസിലെ 'സാന്മാർക്കോ അങ്കണം' ലോകത്തിലെ ഏറ്റവും മനോഹരമായ മണിമുറ്റം എന്നാണ് പൊറ്റെക്കാട്ട് വിശേഷിപ്പിക്കുന്നത്. പക്ഷെ വെനീസിന്റെ സൗന്ദര്യത്തെ കുറച്ച് പൊറ്റെക്കാട്ടിന്നു അത്ര നല്ല അഭിപ്രായമല്ല - "ഇന്ത്യയിലെ കാശ്മീരിനെ കിഴക്കൻ രാജ്യങ്ങളിലെ വെനീസ് എന്ന് വിളിച്ചു വരാറുണ്ടലോ....(പക്ഷെ)...കാശ്മീരിന്റെ പ്രകൃതിസൗന്ദര്യത്തിൻറെ ആയിരത്തിലൊരംശം പോലും വെനീസിനെ അനുഗ്രഹിച്ചിട്ടില്ല...തിരുവിതാങ്കൂറിലെ ചില കായൽപ്രദേശങ്ങൾക്ക് വെനീസിനെക്കാൾ ഭംഗിയുണ്ട്...ഉത്സവം കാണാൻ വന്നവരെ പോലുള്ള കുറേ സന്ദർശകന്മാരും, തിക്കും തിരക്കും, ഇതിൽ കവിഞ്ഞു 'ഒരത്ഭുത'വും വെനീസ്സിലില്ല."
മിലാനിൽ നിന്നും സ്വിറ്റ്‌സർലാന്റിലേക്കുള്ള ട്രെയിൻ യാത്ര 'വായിച്ചു യാത്ര ചെയ്യേണ്ടത് ' തന്നെ. സ്വിറ്റ്‌സർലാൻഡിന്റെ പ്രകൃതിസൗന്ദര്യം മാത്രമല്ല, അവിടുത്തെ ജീവിതരീതിയും, യന്ത്രശാലകളും , സ്വിസ്സ്കുടുംബത്തിൻറെ കൂടെ ചിലവഴിച്ച അനുഭവങ്ങളും വളരേ ഹൃദ്യമായി പൊറ്റെക്കാട്ട് അവതരിപ്പിക്കുന്നു.
പുസ്തകാവസാനം പാരീസിലാണ് പൊറ്റെക്കാട്ട് എത്തുന്നത് - "കലയുടെയും, കാമന്റേയും, പരിഷ്‌കാരവിപ്ലവത്തിന്റെയും, വികൃതവിനോദങ്ങളുടെയും നൃത്തശാലയായ വിചിത്രനഗരി.." എന്ന ആ ഒറ്റ വരിയിൽ തന്നെ പാരീസിനെ പോറ്റെക്കാട്ട് ഒതുക്കിക്കൂട്ടുന്നു - പിന്നീട് വിസ്തരിക്കുന്ന പാരീസിലെ സായാഹ്‌നവും, രാത്രിയും, കഫെയും, കബാരെയും, ഷാംപെയിനും, നൃത്തവുമെല്ലാം ഈ വർണ്ണനയുടെ പ്രതിഫലനങ്ങൾ മാത്രം. ഇതിനിടയിൽ കോൺകോർദ് അങ്കണവും, ലൂവ്ര് മ്യൂസിയവും (വിഖ്യാതമായ വീനസ് ഡി മിലോ പ്രതിമ - 150-125 BC അവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്), ഈഫൽ ഗോപുരവും, നോത്രദാം പള്ളിയും, നെപ്പോളിയൻറെ ശവകുടീരവും, വിക്റ്റർ ഹ്യൂഗോവിന്റെ വീടുമെല്ലാം വന്നു മറയുന്നു.
"നഗരമധ്യത്തിൽ എവിടെനിന്നു നോക്കിയാലും ഒഴിവിലൂടെ ഒരു ഭൂതത്തിന്റെ അസ്ഥിപഞ്ചരം കുത്തി നിർത്തിയ പോലെ ആകാശം മുട്ടി നിൽക്കുന്ന വികൃത ഗോപുരം" - എന്ന് ഈഫൽ ഗോപുരത്തെ വിശേഷിപ്പിക്കാൻ പൊറ്റെക്കാട്ടിനു മാത്രമേ സാധിക്കൂ !
ഒരാഴ്ചത്തെ പാരീസ് വാസം കഴിഞ്ഞു യാത്ര പറയുന്ന പോറ്റെക്കാട്ട് ആ അനുഭൂതിയെ ഇങ്ങനെ ഉപസംഹരിക്കുന്നു - "ദീർഘകാലം ഇണങ്ങി പ്രണയിച്ച ഒരു കാമിനിയോടു വിടവാങ്ങുന്ന മധുരമായ വേദനയോടു കൂടിയാണ് ഞാൻ പാരീസിനെ വിട്ടുപിരിഞ്ഞത്".
അവസാന ഏടു വായിച്ചു തീർന്നപ്പോഴേക്കും ഒന്നു കണ്ടുതീർക്കുവാൻ തന്നെ ഒരുപാട് ജന്മങ്ങൾ വേണ്ടി വരുന്നത്രയും കലാകേദാരങ്ങൾ മനസ്സിൽ നിറഞ്ഞു കവിഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. പാരീസും, ഷാംപെയിനും ഒരു പരിധി വരെ ആ വീർപ്പുമുട്ടലിനു അയവുവരുത്തിയെങ്കിലും, എൻ്റെ മനസ്സിലെ യൂറോപ്യൻ ക്യാൻവാസ് വളർന്നു വളർന്നു ഒരു വൻ ഗോത്തിക്ക് കലാരൂപമായി മാറിയത് ഞാൻ അറിഞ്ഞു !
***
കുറച്ചു ദിവസങ്ങളായി മനസ്സ് വളരെ അസ്വസ്ഥമാണ്. മനസ്സിൽ നൊമ്പരമായി ശ്രീ.ഇ.ശ്രീധരൻ സർ. ലോകം മുഴുവൻ ആദരിക്കുന്ന ഋഷിതുല്യനായ കർമ്മയോഗി - അദ്ദേഹത്തെ മലയാള മാധ്യമങ്ങൾ അവരവരുടെ ടി.ആർ.പി റേറ്റിംഗിന് വേണ്ടി വളഞ്ഞിട്ട് വേട്ടയാടുന്ന കാഴ്ച്ച വേദനാജനകം തന്നെയായിരുന്നു. അതിനു പുറമെ നവമാധ്യമങ്ങളിലൂടെയുള്ള ട്രോളുകളും. ചുരുക്കം പറഞ്ഞാൽ, ശ്രീധരൻ സർ നാട് നന്നാക്കാൻ പോവേണ്ടതിലായിരുന്നു എന്ന് പോലും തോന്നി - അതിനു മാത്രമുള്ള യോഗ്യതയൊന്നും കോട്ടുവായിട്ടു വടക്കോട്ട് നോക്കി ചൊറിയും കുത്തിയിരിക്കുന്ന കേരളത്തിനു ഇല്ലാന്നേ !
ഒരു പക്ഷെ എൻറെ അസ്വസ്ഥതയുടെ ഗാഢത കൊണ്ടാവും കഴിഞ്ഞ ദിവസം എന്റെ സ്വപ്നത്തിൽ ശ്രീധരൻ സർ തന്നെ പ്രത്യക്ഷപെട്ടു. ഞാൻ അദ്ദേഹത്തിനോട് സംവദിച്ചു - ഒരു പാട് നേരം. എൻറെ അസ്വസ്ഥതകൾ ഞാൻ അദ്ദേഹത്തിനോട് തുറന്നു പറഞ്ഞു. അദ്ദേഹം അതിന്നു മറുപടിയും തന്നു - ഭാരതീയ ദർശനത്തിലൂടെയുള്ള മറുപടി തന്നെ !
ഞാൻ : "എന്തിനാണ് ശ്രീധർ സർ അങ്ങ് ഈ അഴിമതി പുരണ്ട രാഷ്ട്രീയ മാർഗത്തിലോട്ട് വന്നത് ?"
ശ്രീ : "നീ ഭാരതീയൻ അല്ലേ?"
ഞാൻ : "അതെ"
ശ്രീ : "പുസ്‌തകങ്ങൾ വായിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണോ?"
ഞാൻ : "അതെ "
ശ്രീ : "നീ രാമായണം വായിച്ചിട്ടുണ്ടോ?"
ഞാൻ : "ഉവ്വ്"
ശ്രീ : "മഹാഭാരതം വായിച്ചിട്ടുണ്ടോ?"
ഞാൻ : "ഉവ്വ്"
ശ്രീ : "ഭഗവത് ഗീതയോ ?"
ഞാൻ : "കുറെയൊക്കെ - ശ്രദ്ധയോടെ വായിച്ചിട്ടില്ല !"
ശ്രീ : "അതിന്റെ ഒരു പ്രശ്നമാണ് നിന്റെ ഈ ചോദ്യത്തിൽ - ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ ഭഗവത് ഗീതയല്ലേ വായിക്കേണ്ടത്! വിഷമഘട്ടങ്ങളിൽ ഉത്തരമായി ഭഗവത് സന്ദേശതിന്നപ്പുറമായി എന്ത് വേണം!?"
"നിന്റെ ചോദ്യങ്ങൾക്ക് ഞാൻ ഭഗവത് ഗീതയിൽ നിന്ന് തന്നെ ഉത്തരം തരാം - നീ പോയി വായിക്കുക, ഉണരുക, ചിന്തിക്കുക, സത്യത്തെ അറിയുക, കർമയോഗിയായി ജീവിക്കുക !"
"ആദ്യം നീ മനസ്സിൽ ഉറപ്പിക്കേണ്ടത് വിവേകാനന്ദ സ്വാമികൾ തന്നെ വളരെ പ്രാധാന്യം കൽപ്പിച്ച ഭഗവത് ഗീതയിലെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം ശ്ലോകം. തന്നെ !
ക്ളൈഭ്യം മാസ്‌മ ഗമ പാർത്ഥ ന എതത് ത്വയി ഉപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ.(2:3)
ഈ മായാലോകത്തിൽ എന്തും സംഭവിക്കാം ! അവിചാരിതമായ ക്ലേശങ്ങളും, അചിന്തനീയമായ പ്രതിബന്ധങ്ങളും എപ്പോൾ വേണമെങ്കിലും നമ്മളെ സംഭ്രമിപ്പിച്ചേക്കാം! എന്തൊക്കെയായാലും നീ ഒരിക്കലും ഒരു കാരണവശാലും ഹൃദയദൗര്ബല്യത്തിന് വശംവദനാവരുത് ! ഇനി നിന്റെ ചോദ്യത്തിന് - ഭാരതത്തിന്റെ പുരോഗതിക്ക് ഭാരതീയർ തന്നെ മുന്നിട്ട് ഇറങ്ങണം - വേണ്ടേ? രാഷ്ട്രീയത്തെ രാഷ്ട്ര നന്മയ്ക്കായി മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതല്ലേ?
ഭഗവത് ഗീത പറയുന്നു - ന കർമ്മണാമനാരംഭാ നൈഷ്കർമ്യം പുരുഷോശ്നുതേ ന ച സന്യാസനാദേവ സിദ്ധിം സമ്മധിഗച്ഛതി! (3:4) - കർമ്മത്തെ ത്യജിച്ചു കൊണ്ട് മാത്രം ആർക്കും പൂർണത ലഭിക്കുകയില്ല ! - നിയതം കുരു കർമ്മത്വം കർമ്മ ജ്യായോഹ അകർമ്മണ (3:8) - കർമ്മം ആകർമ്മത്തേക്കാൾ എന്നും ശ്രേഷ്ടം തന്നെ ! അങ്ങനെ ഇരിക്കെ നമ്മുക്ക് നിയതമായ കർമ്മം എന്തെന്ന് പരിപൂർണമായി മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ അത് ചെയ്യുക തന്നെ. അതിൽ യാതൊരു പരിഭവവും ഉണ്ടാവേണ്ടതില്ല."
ഞാൻ : "ഇവിടെ താങ്കളെ മാധ്യമങ്ങളും, സൈബർ പോരാളികളും വേട്ടയാടുന്നത് സഹിക്കാവുന്നതിൽ അപ്പുറമായി.."
ശ്രീ : "നീ വീണ്ടും വായിക്കുക - ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ. ഇനി നിന്റെ ചോദ്യത്തിനായി ഭഗവത് ഗീത പറയുന്നു - ഉദ്ധരേദ് ആത്മനാത്മാനം ന ആത്മാനം അവ സാധയേത്! (6:5), നിന്നെ നീ തന്നെയാണ് ഉദ്ധരിക്കുന്നതും താഴ്ത്തുന്നതും. മനസ്സ് പാറ പോലെ ഉറച്ചതാണെങ്കിൽ യാതൊന്നും നിന്നെ കീഴടക്കില്ല ! ഉറപ്പ് ! അടുത്ത തലത്തിൽ എത്തിയാൽ - മാനാപമാനയോസ്തുല്യ സ്‌തുല്യോ മിത്രാരിപക്ഷയോ (14:24) എന്ന അവസ്ഥയിലും എത്താം !"
ഞാൻ : "തിരഞ്ഞെടുപ്പിൽ തോറ്റാൽ.... ?"
ശ്രീ : "നീ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു - ക്ഷുദ്രം ഹൃദയദൗര്ബല്യം ത്യക്തോതിഷ്ഠ പരന്തപ. എപ്പോഴൊക്കെ നിന്റെ മനസ്സ് ചഞ്ചലമാകുന്നുവോ നീ വീണ്ടും വീണ്ടും ഈ ശ്ലോകം തന്നെ വായിക്കുക, എന്റെ വാക്കുകൾ അല്ലാ - ഭഗവത് ഗീതയിലെ ഭഗവാന്റെ വാക്ക് തന്നെ ! ഒരു കർമ്മം ചെയ്യുമ്പോൾ നിഷ്‌കാമമായി ചെയ്യുക - അതിൽ നീ ജയിക്കുമോ തോൽക്കുമോ എന്ന ചിന്തകൾക്ക് ഒരു പ്രസക്തിയും ഇല്ല. അസക്തോ ഹ്യാചാരൻ കർമ്മ പരമാപ്നോതി പൂരുഷ! (3:19) - സുഖ ദുഃഖ സമ്മേകൃത്വ ലാഭാലാഭോ, ജയാജയൗ. ഞാൻ എന്റെ കർമ്മം ചെയുന്നു - ഇവിടെ ജയിച്ചാലും, തോറ്റാലും അതിൽ ആശങ്ക വേണ്ടേ വേണ്ട! ഞാൻ എന്റെ ധർമ്മത്തിൽ അധിഷ്ഠിതമായ കർമ്മം തുടരുക തന്നെ ചെയ്യും!"
എനിക്ക് എന്റെ ഈ പ്രായത്തിൽ ഇത്രയൊക്കെ ചെയ്യുവാൻ സാധിക്കുമെങ്കിൽ, യുവാക്കളായ നിങ്ങൾക്ക് ഇതിലും എത്രയോ മടങ്ങ് കൂടുതൽ ചെയ്യുവാൻ സാധിക്കും ! എന്റെ ഈ ശ്രമം നിങ്ങളേവർക്കും രാജ്യസേവനത്തിനായി ഉണരുവാനുള്ള പ്രചോദനമാവട്ടെ ! ഭാരതത്തിന്റെ ഉന്നമനത്തിനു വേണ്ടി നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ ആവും വിധം പ്രയത്നിക്കുക - സംതൃപ്തിയോടെ ജീവിതം ജീവിക്കുക !"
"ഓർക്കുക - കർമണ്യ ഏവ അധികാര തെ ! മാ ഫലേഷു കദാചന ! (2-47)"
സ്വപ്നസാഫല്യം ശുഭം!
31.Dec.2020 – I tried to look back as far as I can but could not recollect a year which ended with rains on its last day! – That’s why we say 2020 has gone crazily INSANE! Hope we will have sanity back in 2021 !
"പണ്ട് പണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശമുണ്ടായിരുന്നു! ഒരിക്കൽ ഒരു മാലാഖ അവിടെ ഇറങ്ങി വന്നു. ആ മാലാഖ കവിതകൾ ചൊല്ലി, മരങ്ങൾ നട്ടു, പുഴകളെ പുണർന്നു, മഴയെയും കാടിനേയും സ്നേഹിച്ചു, കൊച്ചു കുട്ടികളെ താലോലിച്ചു, വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനമായ് ഒരുപാട് ഒരുപാട് നാൾ ജീവിച്ചു ..."
ഒരുപക്ഷെ ഇങ്ങനെയാവും സഹ്യൻറെ സ്വന്തം സുഗതകുമാരി ടീച്ചറുടെ ജീവിതം ഭാവിതലമുറകളിൽ വർണ്ണിക്കപ്പെടുക!
ഒരു നിയോഗം പോലെ - കഥയിലും, കവിതയിലും ഒതുങ്ങാതെ - മനുഷ്യൻ ചൂഷണം ചെയ്തു വികൃതമാക്കിയ പ്രകൃതിയ്ക്കായി അധികാരികൾക്കെതിരെ ശബ്ദം ഉയർത്തി സഹ്യൻറെ ആത്മാവിനെ വീണ്ടെടുത്ത ഉൽകൃഷ്ട ജീവിതം! ആ ജീവിതത്തിലെ കൊച്ചു കൊച്ചു നൊമ്പരങ്ങൾ മുതൽ, വലിയ വലിയ അനുഭവങ്ങൾ വരെ പങ്കു വെയ്ക്കുകയാണ് സുഗതകുമാരി ടീച്ചർ തന്റെ "മേഘം വന്നു തൊട്ടപ്പോൾ" എന്ന പുസ്‌തകത്തിലൂടെ. കൂട്ടത്തിൽ, തന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ, തന്റെ കണ്ണുകളിൽ ഈറനണിയിച്ച പ്രതിഭകളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും (ഉസ്താദ് ബിസ്മില്ലാ ഖാൻ മുതൽ കൊച്ചു മേഘം വരെ) സുഗതകുമാരി ടീച്ചർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ ഓർക്കുന്നു.
ഒരിത്തിരി പ്രകൃതി സ്നേഹം ആത്മാവിലുള്ളവരെ "പ്രകൃതിവാദി" യാക്കുവാൻ ഈ വാക്കുകളും, അനുഭവക്കുറിപ്പുകളും ധാരാളം! - സുഗതകുമാരി ടീച്ചർ തന്നെ പറയുന്നു - "മറ്റു കാര്യങ്ങളിലൊക്കെ തീവ്രവാദം ഇന്ന് പതിവാണ്. 'പരിസ്ഥിതി തീവ്രവാദം' ശക്തമാക്കണമെന്നാണ് എന്റെ പക്ഷം" - തീവ്രസ്വാർത്ഥമനുഷ്യ ജീവികളോട് ഇതിലും കൂടുതലായി ഒന്നും പറയാനില്ല. പറയേണ്ടതും ഇല്ല.
***
കോവിഡ് മാസങ്ങളിലായി (ജൂൺ-ജൂലൈ) ഇക്കൊല്ലം വായിച്ച പുസ്‌തകങ്ങളിൽ രണ്ടെണ്ണം സുഗതകുമാരി ടീച്ചറുടെയായിരുന്നു. മുനിസിപ്പൽ ലൈബ്രറിയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടന്നപ്പോൾ ആകസ്മികമായി കൈവന്നത് അവയായിരുന്നു. അമ്മയും, തൃപ്തിയും രണ്ടു പുസ്‌തകങ്ങളും വായിച്ചു. ആ അനുഭവ ജീവിതം ചർച്ച ചെയ്തു - അന്ന് പക്ഷെ ഇങ്ങനെയാവും ഇക്കൊല്ലം അവസാനിക്കുക എന്ന് അറിയാതെ പോലും കരുതിയതല്ല. പ്രകൃതിയെ സ്നേഹിച്ച ആ ആത്മാവ് പ്രകൃതിയിലേക്ക് ലയിക്കും മുമ്പ് പ്രകൃതിയെ അറിയുവാൻ ശ്രമിക്കുന്ന ഈയുള്ളവരോട് ഒരു നിയതി പോലെ സംവദിക്കുകയായിരുന്നോ ?!
(23 - ഡിസംബർ - 2020 - സുഗതകുമാരി യാത്രയായി - കൃഷ്ണരഥമേറി )
1966 -ൽ രണ്ടു എം.പി. (മെമ്പർ ഓഫ് പാർലമെൻറ്) സുഹൃത്തക്കളോടൊപ്പം കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യക്ഷേത്രങ്ങളിലേക്ക് നടത്തിയ പര്യടനമാണ് പൊറ്റെക്കാടിൻ്റെ ഈ യാത്ര വിവരണത്തിലെ ഇതിവൃത്തം.
ഹിമാലയ യാത്രാനുഭവം തന്നെ പ്രമേയമായ രാജൻ കാക്കനാടന്റെ പുസ്‌തകങ്ങൾ വായിച്ചതിന്റെ കോരിത്തരിപ്പ് ലേശം പോലും മാറിയിട്ടില്ല - അപ്പോഴാണ് പൊറ്റെക്കാടിൻ്റെ അതേ സ്ഥലത്തേക്കുള്ള യാത്രാവിവരണം വായിക്കാൻ കിട്ടിയത്. വിരസമായ ആവർത്തനമാവുമോ? ഇതായിരുന്നു വായന തുടങ്ങിയപ്പോഴുള്ള ശങ്ക! പക്ഷെ ചുരുക്കം ഏടുകൾക്കുള്ളിൽ തന്നെ ആ സങ്കോചം തീർത്തും മാറ്റി പൊറ്റെക്കാട്ട് തന്റെ ശൈലിയെ മനസ്സിൽ പ്രതിഷ്ഠിച്ചു എന്ന് വേണം പറയാൻ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു "എം.പി." പര്യടനം - വേണമെങ്കിൽ അങ്ങനെ ചുരുക്കാവുന്ന ഒരു യാത്രയെ, പൊറ്റെക്കാട്ട്, തന്റെ ചരിത്രബോധവും, ലഘു നർമ്മവും, പ്രകൃതിയെ വർണ്ണിക്കുന്ന സൗന്ദര്യബോധവും കൊണ്ട് അനായാസേന അവിസ്മരണീയമാക്കുന്നു!
രാജൻ കാക്കനാടന്റെ ഹിമാലയ യാത്ര ഉന്മാദം പൂണ്ട "പഴപ്രഥമൻ" ആണെങ്കിൽ പൊറ്റെക്കാടിൻ്റെ യാത്ര ഉൽകൃഷ്ടമായ "പാലട" തന്നെ - രണ്ടും ആസ്വദിക്കുക, മത്തു പിടിക്കുവോളം !
***
![]() |
Largest Lockdown in History ! - India goes standstill for 21 days! |
|
John Chettan, Security of an Apartment Building in his seventies, still commute to work on his bicycle |