ശിവരാത്രി കഴിഞ്ഞു. ഇന്നത്തെ ആറാട്ടു കൂടി കഴിഞ്ഞാല്‍ ഇക്കൊല്ലത്തെ ഉത്സവത്തിന്നു പരിസമാപ്തിയാവും. സമയം രാത്രി 8:30 കഴിഞ്ഞു. നേരിയ തണുപ്പ് ഉണ്ട്. നക്ഷത്രങ്ങള്‍ ഒന്നും കാണുന്നില്ല.
ആകാശം മൂടിയിരിക്കയാവും. ചെറിയ ഒരു ചാറ്റല്‍ മഴ ഉണ്ടോ?
ആറാട്ടു കഴിഞ്ഞു ഭഗവാന്‍ മടങ്ങുകയാവും. എഴുന്നള്ളിപ്പ് പറ തുടങ്ങി കാണും.
"എടാ, എഴുന്നള്ളിപ്പ് ഇപ്പൊ എവിടെ എത്തിയോ ആവോ, വേഗം ചെല്ലണം. ഞാന്‍ കൊട്ടാന്‍ ചെന്നാലേ അച്ഛനു വരാന്‍ പറ്റൂ." - രമേശന്‍ പറഞ്ഞു.
"നീ വേഗം കയറികോ, ഞാന്‍ കൊണ്ട് വിടാം." - സൈക്കിളില്‍ നിന്നും ഇറങ്ങാതെ ഞാന്‍ പറഞ്ഞു."
"അതു വേണോ?! നമ്മള്‍ ഒരുമിച്ചു സൈക്കിളില്‍ പോയാല്‍ താഴെ വീഴാതെ എത്താറില്ല." - രമേശന്‍റെ സ്ഥിരം ഫലിതം.
"എടാ, ഞാനല്ലേ ഓടിക്കണേ. നീ കയറി ഇരി." - എന്‍റെ സ്ഥിരം മറുപടി.
ഞാന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. വൈകണ്ടാ....ഇനി ഇപ്പൊ തന്നെ വൈകിയോ ?
രണ്ടു വളവു കഴിഞ്ഞപോഴേക്കും എഴുന്നള്ളപ്പ് കണ്ടു. പറ നടക്കുന്നു. ഞാന്‍ വേഗം സൈക്കിള്‍ ആല്‍ച്ചുവട്ടില്‍ വെച്ചു. രമേശന്‍ പെട്ടന്നു ഷര്‍ട്ട് മാറി ഓടി ചെന്നു അച്ഛന്‍റെ കയ്യില്‍ നിന്നും ചെണ്ട മേടിച്ചു കൊട്ടി തുടങ്ങി. പുറകെ തന്നെ ഞാനും എത്തി.
ആലിനോട് ചേര്‍ന്നുള്ള വീട്ടിലാണു പറ. തിരിയെണ്ണയുടെ ഗന്ധം. ഒറ്റചെണ്ടയുടെ നാദം. തീവെട്ടിയുടെ വെട്ടത്തില്‍ നെറ്റിപട്ടം തിളങ്ങുന്നു. ഭഗവാന്‍റെ തിടമ്പും. മുറത്തില്‍ നിന്നും നെല്‍കതിരുകള്‍ സ്വര്‍ണനാണയങ്ങള്‍ പോലെ പറയിലോട്ടു.
കുപ്പി വളകളിട്ട കൈകള്‍.
പട്ടു പാവാട.
നിത്യശുദ്ധമായ ഭസ്മകുറി.
വീണ്ടും ഒറ്റചെണ്ടയുടെ നാദം. ഭഗവാന്‍ ഞങ്ങളെ അറിയുന്നു.
ഞങ്ങള്‍ വൈകിയില്ല. ഞങ്ങള്‍ വൈകാറില്ല.
2010/Feb

No comments:
Post a Comment