ശൃംഗപുരം ശിവ ക്ഷേത്രം വലിയ തമ്പുരാൻറെ കൊട്ടാരത്തിനോട് ചേർന്നാണ്. കുഞ്ഞികുട്ടൻ തമ്പുരാൻ മുതൽ പ്രസിദ്ധരായ ഒട്ടനേകം കലാനിപുണർക്ക് ജന്മമേകിയ കൊച്ചു ഗ്രാമത്തിലെ ക്ഷേത്രം. ശിവരാത്രി ഉത്സവമായാൽ കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ആസ്വദിച്ചിരുന്ന കലാ സ്നേഹികളുടെ കൊച്ചു ഗ്രാമം.
കാലം മാറ്റങ്ങൾ പാവി പോയതോടെ ഗ്രാമവും മാറി - ഇടവഴി പോയി, റോഡ് വന്നു. നാൽകാലികൾ പോയി. നാൽചക്രങ്ങൾ വന്നു. എല്ലായിടവും തിരക്കായി. ജീവിതത്തിന്റെ വേഗത മനസ്സിനോടൊപ്പമായി ! - നാട്ടുകാർ അഭിമാനിച്ചു - ഞങ്ങളുടെ നാടും പുരോഗമിച്ചു ! ഇതിനിടെ, കൊട്ടാരം മണ്ണടിഞ്ഞു പോയി. കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ലോപിച്ചു തുടങ്ങി.
ഈ മാറ്റങ്ങൾ എല്ലാം കണ്ടു ഉൾക്കൊള്ളാനാവാതെ നിശബ്ദരായി ജീവിതത്തിന്റെ പടിയിറങ്ങുവാൻ കാത്തിരിക്കുന്ന ചിലർ - അവർക്കായി, അവർക്കായി മാത്രം ശിവനും, സതിയും, വീരഭദ്രനും, ഭദ്രകാളിയും ദക്ഷനോടൊപ്പം ഭൂമിയിലോട്ട് ഇറങ്ങി വന്നു.
No comments:
Post a Comment