ബാംഗ്ലൂരില സുദീര്‍ഘമായ 5 വര്‍ഷകാലത്തെ ചിട്ടയോടെയുള്ള അഭ്യസനം. പ്രഭാതത്തിന്‍റെ ആദ്യ കിരണങ്ങളില്‍ തുടങ്ങി രാത്രിയുടെ അന്ത്യ യാമങ്ങള്‍ വരെ നീണ്ടു പോകുന്ന സാധനയിലൂടെ അതിപ്രാവീണ്യം നേടി മധു പാന സേവനത്തിന്‍റെ നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയ മഹാരഥന്മാരുടെ കൂടെയുള്ള ഗുരു കുല വിദ്യാഭ്യാസം. അവിടെ നിന്നായിരുന്നു തുടക്കം.
ചില്ലു ഗ്ലാസ്സിന്‍റെ വരമ്പിലൂടെ നിരര്‍ഗ്ഗളമായി ഒഴികിയെത്തുന്ന ആ ചുവന്ന പാനീയം നോക്കി അമ്പരന്നിരിക്കുന്ന കൊച്ചു കുട്ടിയായിരുന്നു ഞാന്‍. അതില്‍ ഐസ് കട്ടകള്‍ വീഴുന്നതിനും ഉണ്ടായിരുന്നു ഒരു നാദം....“പ്ലക്”. പിന്നെ ഒരു ആരവതോടെയുള്ള ആ “ചീയേസ്”. കൂടെ നാരങ്ങാ അച്ചാറും കൂടി ആയാല്‍ - ഹാ, എന്തൊരു രോമാഞ്ഞം.
പക്ഷെ പഠിക്കുവാന്‍ ഒരുപാടുണ്ടായിരുന്നു. മധു പാന സംഭരണി (കുപ്പി) പൊട്ടിക്കുന്നത് മുതല്‍ കാലിയാവുന്നതു വരെയുള്ള വിവിധ ഘട്ടങ്ങളുടെ അഗാധമായ അവലോകനം. ഒരു പെഗ്ഗില്‍ തുടങ്ങി ഹാഫ് ബോട്ടില്‍ വരെ അടിക്കുമ്പോള്‍ ഉണ്ടാവുന്ന ചിത്തഭ്രമം, ബുദ്ധിഭ്രംശം മുതലായ അവസ്ഥാന്തരങ്ങളുടെ സമഗ്രമായ പഠനം. ചെന്തെങ്ങിന്‍റെ കള്ളു മുതല്‍ സ്കോച്ചു വിസ്കിയെ കുറിച്ചു വരെയുള്ള പ്രബന്ദങ്ങളുടെയും, നിരൂപണങ്ങളുടെയും സങ്കീര്‍ണമായ അവലോകനം. നിറഭേദങ്ങള്‍ നോക്കി വകഭേദം ചെയ്യുന്ന തന്ത്രം. മണം നോക്കി ഇനം അറിയുന്ന വിദ്യകള്‍. അങ്ങനെ എന്തെലാം.
ഇന്നിതാ, ഈ എളിയ ശിഷ്യന്‍ ചിട്ടയായ അഭ്യസനത്തിലൂടെ ആത്മസാക്ഷാത്കാരം നേടിയിരിക്കുന്നു.
അതെ, ഈയുള്ളവന്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വകുപ്പായ കേരള ബിവറേജസ് കോര്‍പറേഷന്‍ ലെ പ്രോഗ്രാമ്മര്‍ തസ്തികയില്‍ തിരഞ്ഞു എടുക്കപെട്ടിരിക്കുന്നു. ആയിരങ്ങള്‍ എഴുതിയ ആ പരീക്ഷയില്‍, മുപ്പത്തോളം പേര്‍ മാത്രം തിരഞ്ഞെടുക്കപെട്ടു. അതില്‍ രണ്ടാം റാങ്ങില്‍ പാസ്സായതു ഗുരുകന്മാരുടെ കൃപാകടാക്ഷം ഒന്ന് കൊണ്ട് മാത്രമാണ് എന്നല്ലാതെ മറ്റെന്തു പറയാന്‍.
അതിന്‍റെ റാങ്ക് ലിസ്റ്റ് ഗുരുകന്മാരുടെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്നു. ഒന്നാം റാങ്ക് നഷ്ടപ്പെട്ട ഖേദം ഞാന്‍ മറച്ചു വെക്കുന്നില്ല. മധു പാനം സേവിക്കാന്‍ വിമുഖത കാണിച്ച ബാലിശമായ ചിന്തകള്‍ കാരണമെന്ന് ഞാന്‍ അറിയുന്നു. ഗുരുകന്മാരോട് ക്ഷമ ചോദിക്കുന്നു,
കുപ്പിയില്‍ ആക്കി കൊണ്ട് വരുന്ന ഗുരുദക്ഷിണ തീര്‍ച്ചയായും സ്വീകരിക്കും എന്ന വിശ്വാസത്തോടെ.
നിങ്ങളുടെ ഏറ്റവും എളിയ അരുമ ശിഷ്യന്‍ ദിവാകരന്‍.

No comments:
Post a Comment