വായനയിലൂടെ - രണ്ടു മത്സ്യങ്ങൾ





(രണ്ടു മത്സ്യങ്ങൾ - അംബികാസുതൻ മാങ്ങാട്)

നഗരമധ്യത്തിലെ ഒരു ട്രാഫിക്‌ സിഗ്നലിൽ നിഷ്ഫലമായ നെട്ടോട്ടം കഴിഞ്ഞ കിതപ്പിൽ ബസ്സ്‌ നിശ്ചലമായി നിന്നിട്ട് നേരം ഒരുപാടായി. മണി ഒമ്പത് ആയിട്ടില്ല. എങ്കിലും നാലു വശങ്ങളിൽ നിന്നും പുക തുപ്പുന്ന യന്ത്രങ്ങളുടെ ഘോരാരവം തുടങ്ങി കഴിഞ്ഞിരുന്നു. ബസ്സിന്റെ ഇരുവശങ്ങളിലൂടെ പാറ്റകളെ പോലെ പാറി വരുന്ന ഇരുചക്രശകടങ്ങൾ. കോൺക്രീറ്റ് കെട്ടിടങ്ങളിൽ നിന്നും പ്രതിഫലിച്ച് വരുന്ന പരുക്കൻ വെയിലിനു പുഴയുടെ മാറ് മാന്തിയെടുത്ത മണലിന്റെ തീക്ഷ്ണത. വിഷുവിനു ഒരു മാസം മുൻപ് തന്നെ പൂത്ത കണികൊന്ന റോഡരികിൽ മരണം കൊതിച്ചിട്ടെന്ന പോലെ വിളറി നില്ക്കുന്നു. ആരെയൊക്കെയോ കുതികാൽ വെച്ച് വീഴ്ത്താനെന്ന പോലെ സ്മാർട്ട് ഫോണിൽ നങ്കൂരമിട്ട കണ്ണുകളുമായി നടന്നു നീങ്ങുന്ന ചെറുപ്പക്കാർ. ഒരു ചിരി കൊണ്ട് ലോകം മുഴുവൻ കീഴടക്കാം എന്ന ആത്മധൈര്യത്തോടെ പ്രലോഭനങ്ങളുടെ ചട്ടകൂടണിഞ്ഞു പായുന്ന നഗര സുന്ദരികൾ. ദുർഗന്ധം വമിക്കുന്ന ഓടകൾ. ഓടകൾകരികിൽ ചീര വില്ക്കുന്ന വൃദ്ധകൾ.  ലോകം ഓടുകയാണ്. ഓട്ടത്തിനിടയിൽ മാനവികതയും, ദയയും, സ്നേഹവുമെലാം കൈവിട്ടു പോയത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ലോകം ഓടുകയാണ്. എങ്ങൊട്ടെനറിയാതെ. 

കവ്വായി കായലുംശൂലാപ്പുകാവുംകൈപ്പുണ്ണിയനുംദേവകിയമ്മയുംഊർമിളാ തോമസും  എനിക്ക് ചുറ്റും ഇതാ വട്ടം കറങ്ങുന്നു! 
എന്റെ കയ്യിൽ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ കിടന്നു പിടയുന്നത് ഞാൻ അറിഞ്ഞു.

No comments:

Post a Comment