(10/27)
ദീപാവലി ആയിട്ടും രാവിലെ മുതൽ വീട്ടിൽ തിരക്കായിരുന്നു. എങ്കിലും പണിയൊക്കെ തീർത്തു സന്ധ്യക്ക് പൂർണത്രയീശനെ തൊഴാൻ സാധിച്ചു. ശേഷം, അമ്പലത്തിൽ ശ്രീ. രാജൻ നമ്പ്യാർ അവർകൾ നാരായണീയത്തെ ആസ്പദമാക്കിയുള്ള കഥകൾ കോർത്തിണക്കി അവതരിപ്പിച്ച ചാക്യാർ കൂത്ത് ആദ്യാവസാനം ലയിച്ചിരുന്നു ആസ്വദിച്ചു.
നാരദന് മായയായും, ഭട്ടതിരിപ്പാടിന് ഭിഷഗ്വരനായും, പ്രഹ്ളാദന് രക്ഷകനായും, അർജ്ജുനനു സാരഥിയായും, പൂന്താനത്തിനു പുത്രനായും, കുറൂരമ്മക്ക് ദാസനായും വരുന്ന കഥാസന്ദർഭങ്ങൾ നർമ്മരസത്തോടെ അവതരിപ്പിച്ച നൂതനവും, നവ്യവുമായ അനുഭവമായി നാരായണീയ കൂത്ത്.
ഊട്ടുപുരയിൽ ജനൽ തിണ്ണയിലിരുന്ന് കൂത്ത് കാണുന്നതിനിടെ, പുള്ളി ഷർട്ട് ഇട്ട കുറുകിയ ഒരാൾ വന്നു ഒരു പൊതി തന്നു, "അമ്പലത്തിലെ പ്രസാദമാണ് - എടുത്തോളൂ". പ്രസാദം - നെയ്യപ്പം, ഇന്ന് ദീപാവലി ആയിട്ടും മധുരമൊന്നും കഴിച്ചിരുന്നില്ല, ഓർത്തത് പോലും ഇല്ലാ. ഇതൊക്കെ അറിഞ്ഞാണോ പൂർണത്രയീശനിതാ ഞങ്ങൾ ഈ കോണിലിരുന്ന് ഭഗവാന്റെ കഥകൾ കേൾക്കുന്നതറിഞ്ഞു നേദ്യമായി വന്നത്?! എല്ലാം ഭഗവാന്റെ ലീലകൾ! അല്പം മാത്രം എടുത്ത് ബാക്കി ഞങ്ങൾ പൊതിഞ്ഞു അദ്ദേഹത്തിന്ന് തന്നെ തിരികെ ഏല്പിച്ചു. കൂത്തിന്റെ കൂടെ ഭഗവാന്റെ നേദ്യം കൂടി ആയപ്പോൾ അതെത്രത്തോളം ഹൃദ്യമായി എന്ന് പറയേണ്ടതില്ലല്ലോ!
അപ്പോഴാണ് അടുത്തു നിന്ന് ഒരു ചോദ്യം - "പ്രസാദം തന്ന ആളാരാണെന്നു മനസ്സിലായോ?" ഞാൻ അദ്ദേഹത്തെ വീണ്ടും നോക്കി! - "ഓ!", "മേജർ രവി അവർകൾ!" - ഞാൻ ഒന്ന് അന്താളിച്ചു - നാരായണീയ കൂത്തിന് വിശിഷ്ട അതിഥിയായി വന്നതായിരുന്നു അദ്ദേഹം! എങ്ങനെയോ കറങ്ങിത്തിരിഞ്ഞ്, ഈ മുക്കിലിരിക്കുന്നവർക്കായി ദീപാവലി മധുരമായ പ്രസാദവുമായി എത്തിയിരിക്കുന്നു! ഇതിനായി പൂർണത്രയീശൻ പറഞ്ഞയച്ച ആള്! - രണ്ടു പതിറ്റാണ്ട് ഭാരത സേനയിൽ സേവിച്ച, എസ്‌കോർട്ട് സംരക്ഷണമുള്ള, തന്റെ സിനിമകളിലൂടെ സേനാനുഭവങ്ങൾ അവതരിപ്പിച്ച സാക്ഷാൽ മേജർ! - കൊള്ളാമല്ലോ ശ്രീഹരേ നിന്റെ ലീല!
അരങ്ങിൽ ചാക്യാർ ഉദ്‌ഘോഷിക്കുന്നു - "പൂർണത്രയീശന്റെ മായാലീലകൾ പൂർണമായും അറിയാൻ ആർക്കെങ്കിലും ആവുമോ? - പൂർണമായി അല്ല, ലേശം പോലും അറിയുക പ്രയാസം! പൂർണത്രയീശാ - ഹരേ!"
***

No comments:
Post a Comment