നൂറുശതമാനം സാക്ഷര സംസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന, ശാസ്ത്രബോധം, ശാസ്ത്രീയ വിദ്യാഭ്യാസം എന്ന് നേരത്തോട് നേരം ഉദ്‌ഘോഷിക്കുന്ന, നമ്മുടെ ഈ കേരളത്തിൽ, നാം അറിഞ്ഞു വെച്ചിട്ടുള്ള, പറഞ്ഞു പഠിപ്പിക്കുന്ന ഒട്ടുമിക്ക ചരിത്രസംഭവങ്ങളും നൂറുശതമാനം കൃത്രിമമാണെന്ന് ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ ശ്രീ. എം.ജി.എസ് നാരായണൻ സരളമായി പ്രതിപാദിക്കുന്നു.
10 കള്ളക്കഥകൾ
- പരശുരാമൻ കേരളം സൃഷ്ടിച്ച കഥ
- സെൻറ് തോമസ് കേരളത്തിൽ വന്ന കഥ
- മഹാബലി കേരളം ഭരിച്ച കഥ
- ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ
- ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ
- ടിപ്പുസുൽത്താന്റെ സ്വാതന്ത്രപോരാട്ട കഥ
- പഴശ്ശിത്തമ്പുരാൻ വൈരം വിഴുങ്ങിയ കഥ
- ഒരു കാർഷികസമരത്തിന്റെ കഥ
- വികസനത്തിലെ കേരളമാതൃകയുടെ കഥ
- പട്ടണം മുസിരിസ്സായ കഥ
അനുബന്ധം
- കേരളത്തിൽ എട്ടാം നൂറ്റാണ്ട് വരെ മഹാ ശിലാസ്മാരകങ്ങൾ അല്ലാതെ കേരളീയ നിർമിതികൾ ഒന്നും ഉണ്ടായിരുന്നില്ല.
- ബുദ്ധന്മാരെയും, ജൈനന്മാരെയും ഓടിച്ചു അവരുടെ സങ്കേതങ്ങളും, ആരാധനാലയങ്ങളും അമ്പലങ്ങളാക്കി എന്നത് തികച്ചും അടിസ്ഥാനരഹിതമാണ്
- അവസാനത്തെ ചേരമാൻ പെരുമാൾ രാമവർമ്മ കുലശേഖരൻ (1089-1124) ക്രിസ്തു 12 -ആം നൂറ്റാണ്ടിൻറെ ആരംഭത്തിലാണ് ജീവിച്ചത്.
- പഴശ്ശി തമ്പുരാന്റെ മരണം സംഭവിച്ചത് ആളറിയാതെ വന്ന യാദൃശ്ചികമായ ഒരു വെടിയുണ്ട കൊണ്ടായിരുന്നു. ആദിവാസികളായ കുറിച്യർ മാത്രമാണ് പഴശ്ശി തമ്പുരാനെ സംരക്ഷിച്ചത്.
- ടിപ്പു സുൽത്താൻ ഒരു ഉറച്ച മത വിശ്വാസി ആയിരുന്നു. ദേശീയ ബോധം ചില ചരിത്രകാരന്മാർ കൃത്രിമമായി സൃഷ്ടിച്ച് അദ്ദേഹത്തിന് ചാർത്തി കൊടുത്തതാണ്.
- കേരളത്തിലെ വികസന മാതൃക പരാശ്രയ സാമ്പത്തിക വ്യവസ്ഥയുടെ ആധുനിക രൂപം മാത്രമാണ്.
- 1921 ലെ മലബാർ ഖിലാഫത് ലഹള കാർഷിക സമരമോ ദേശീയ സമരമോ അല്ല മറിച്ച് അത് ഹിന്ദു മുസ്ലിം ലഹള മാത്രമാണ്
- ഓണം വന്ന വഴി : ഒമ്പതാം നൂറ്റാണ്ടിൽ കുലശേഖരവർമ ചേരപ്പെരുമാളിന്റെ കാലത്ത് വൈഷ്ണവഭക്തി പ്രസ്ഥാനം കേരളത്തിലുമെത്തി. അതിനെ അനുഗമിച്ചു തമിഴകത്ത് നിന്നും വാമനപൂജ കടന്നു വന്നു. പിൽക്കാലത്തു അത് കൊയ്ത്തുത്സവമായി, വസന്തോത്സവമായി. പിന്നീട് കാരാളരുടെ പ്രതിഷേധത്തിലൂടെ മഹാബലി പൂജയായി, കേരളഭൂമിയുടെ ദേശീയോത്സവമായി.
കാറൽ മാർക്‌സിന്റെ പരിമിതികൾ/പിഴവുകൾ/വീഴ്ചകൾ :
- സംഘബലം കൊണ്ട് തൻറെ മതം സ്ഥാപിക്കാമെന്നു കരുതിയ ബൗദ്ധികലോകത്തിലെ ഒരു അധികാരപ്രമത്തൻ
- തൻ്റെ സിദ്ധാന്തങ്ങളെ മതവിശ്വാസമായി മാറ്റാൻ ശ്രമിച്ച പ്രവാചകൻ
- ദേശീയതയുടെ കാലം കഴിഞ്ഞെന്നും അന്തർദേശീയതയ്ക്ക് മാത്രമേ ഇനി സ്ഥാനം ഉള്ളൂ എന്നും ധരിച്ച് തൻ്റെ പ്രസ്ഥാനം ദേശീയ വികാരം കൊണ്ട് അശുദ്ധമാക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചു
No comments:
Post a Comment