That Precious Cricket Moment !

All are standing around the cubicles in groups, 
Many looked tense. Biting their nails. Staring at the screen.
No – no one seems to be in an office.
I am also not sure where I am!
At this moment all the minds are praying for a single cause.
May be the whole nation should be praying for only one!
Then came the applause from a corner.
I felt that applause sweep across the floor.
I knew that the once in a lifetime moment has finally arrived – I took that delicate moment into the untouched corner of my heart.
To keep it safe.
To keep it pure.
To keep it forever !

- Watching the live update of this great moment in cricinfo at the office.

India's Sachin Tendulkar became the first batsman to score a double century in a one-day international with a score of 200 against South Africa on 24 February 2010. Tendulkar led India to 401-3 in 50 overs. India won the match by 153 runs to take a winning 2-0 lead in the series after they bowled out the tourists for 248. Tendulkar accomplished his feat in the second one-dayer against South Africa. Tendulkar hit 200 off 147 balls with 25 fours and three sixes.

ഒരു എഴുന്നള്ളിപ്പ്

ശിവരാത്രി കഴിഞ്ഞു. ഇന്നത്തെ ആറാട്ടു കൂടി കഴിഞ്ഞാല്‍ ഇക്കൊല്ലത്തെ ഉത്സവത്തിന്നു പരിസമാപ്തിയാവും. സമയം രാത്രി 8:30 കഴിഞ്ഞു. നേരിയ തണുപ്പ് ഉണ്ട്. നക്ഷത്രങ്ങള്‍ ഒന്നും കാണുന്നില്ല.
ആകാശം മൂടിയിരിക്കയാവും. ചെറിയ ഒരു ചാറ്റല്‍ മഴ ഉണ്ടോ?
ആറാട്ടു കഴിഞ്ഞു ഭഗവാന്‍ മടങ്ങുകയാവും. എഴുന്നള്ളിപ്പ് പറ തുടങ്ങി കാണും.

"എടാ, എഴുന്നള്ളിപ്പ് ഇപ്പൊ എവിടെ എത്തിയോ ആവോ, വേഗം ചെല്ലണം. ഞാന്‍ കൊട്ടാന്‍ ചെന്നാലേ അച്ഛനു വരാന്‍ പറ്റൂ." - രമേശന്‍ പറഞ്ഞു.

"നീ വേഗം കയറികോ, ഞാന്‍ കൊണ്ട് വിടാം." - സൈക്കിളില്‍ നിന്നും ഇറങ്ങാതെ ഞാന്‍ പറഞ്ഞു."

"അതു വേണോ?! നമ്മള്‍ ഒരുമിച്ചു സൈക്കിളില്‍ പോയാല്‍ താഴെ വീഴാതെ എത്താറില്ല." - രമേശന്‍റെ സ്ഥിരം ഫലിതം.

"എടാ, ഞാനല്ലേ ഓടിക്കണേ. നീ കയറി ഇരി." - എന്‍റെ സ്ഥിരം മറുപടി.

ഞാന്‍ സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. വൈകണ്ടാ....ഇനി ഇപ്പൊ തന്നെ വൈകിയോ ?

രണ്ടു വളവു കഴിഞ്ഞപോഴേക്കും എഴുന്നള്ളപ്പ്‌ കണ്ടു. പറ നടക്കുന്നു. ഞാന്‍ വേഗം സൈക്കിള്‍ ആല്‍ച്ചുവട്ടില്‍ വെച്ചു. രമേശന്‍ പെട്ടന്നു ഷര്‍ട്ട് മാറി ഓടി ചെന്നു അച്ഛന്‍റെ കയ്യില്‍ നിന്നും ചെണ്ട മേടിച്ചു കൊട്ടി തുടങ്ങി. പുറകെ തന്നെ ഞാനും എത്തി.

ആലിനോട് ചേര്‍ന്നുള്ള വീട്ടിലാണു പറ. തിരിയെണ്ണയുടെ ഗന്ധം. ഒറ്റചെണ്ടയുടെ നാദം. തീവെട്ടിയുടെ വെട്ടത്തില്‍ നെറ്റിപട്ടം തിളങ്ങുന്നു. ഭഗവാന്‍റെ തിടമ്പും. മുറത്തില്‍ നിന്നും നെല്‍കതിരുകള്‍ സ്വര്‍ണനാണയങ്ങള്‍ പോലെ പറയിലോട്ടു.

കുപ്പി വളകളിട്ട കൈകള്‍.

പട്ടു പാവാട.

നിത്യശുദ്ധമായ ഭസ്മകുറി.

വീണ്ടും ഒറ്റചെണ്ടയുടെ നാദം. ഭഗവാന്‍ ഞങ്ങളെ അറിയുന്നു.

ഞങ്ങള്‍ വൈകിയില്ല. ഞങ്ങള്‍ വൈകാറില്ല.

2010/Feb

ദൈവങ്ങൾ ഭൂമിയിൽ ! ശൃംഗപുരം ശിവക്ഷേത്രം കഥകളി

ശൃംഗപുരം ശിവ ക്ഷേത്രം വലിയ തമ്പുരാൻറെ കൊട്ടാരത്തിനോട് ചേർന്നാണ്. കുഞ്ഞികുട്ടൻ തമ്പുരാൻ മുതൽ പ്രസിദ്ധരായ ഒട്ടനേകം കലാനിപുണർക്ക് ജന്മമേകിയ കൊച്ചു ഗ്രാമത്തിലെ ക്ഷേത്രം.  ശിവരാത്രി ഉത്സവമായാൽ കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ആസ്വദിച്ചിരുന്ന കലാ സ്നേഹികളുടെ കൊച്ചു ഗ്രാമം.

കാലം മാറ്റങ്ങൾ പാവി പോയതോടെ ഗ്രാമവും മാറി - ഇടവഴി പോയി, റോഡ് വന്നു. നാൽകാലികൾ പോയി. നാൽചക്രങ്ങൾ വന്നു. എല്ലായിടവും തിരക്കായി. ജീവിതത്തിന്റെ വേഗത മനസ്സിനോടൊപ്പമായി ! - നാട്ടുകാർ അഭിമാനിച്ചു - ഞങ്ങളുടെ നാടും പുരോഗമിച്ചു ! ഇതിനിടെ, കൊട്ടാരം മണ്ണടിഞ്ഞു പോയി. കഥകളിയും, കൂടിയാട്ടവും, ചാക്യാർകൂത്തും ലോപിച്ചു തുടങ്ങി.

ഈ മാറ്റങ്ങൾ എല്ലാം കണ്ടു ഉൾക്കൊള്ളാനാവാതെ നിശബ്ദരായി ജീവിതത്തിന്റെ പടിയിറങ്ങുവാൻ കാത്തിരിക്കുന്ന ചിലർ - അവർക്കായി, അവർക്കായി മാത്രം ശിവനും, സതിയും, വീരഭദ്രനും, ഭദ്രകാളിയും ദക്ഷനോടൊപ്പം ഭൂമിയിലോട്ട് ഇറങ്ങി വന്നു.