പരമമായ സത്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക!
വിഷമകരമായ വായനാനുഭവം!. ചിലർക്ക് ഈ പുസ്തകം മുഴുമിപ്പിക്കാൻ തന്നെ പ്രയാസം. കാരണം മറ്റൊന്നുമല്ല - സുഖകരമായ മയക്കത്തിൽ, സുന്ദരസ്വപ്നവും കണ്ട് മൂടി പുതച്ച് കിടക്കുന്ന നേരം എങ്ങിനെയാ ആ മായയുടെ പുതപ്പു മാറ്റി ഉണർന്നെഴുന്നേറ്റ് തീക്ഷ്ണമായ പരമസത്യത്തിലേക്ക് കണ്ണുതുറന്നു നോക്കുക? ആരാണ് അതിനു ആഗ്രഹിക്കുക?! കുറച്ചും കൂടി സരളമായി പറഞ്ഞാൽ, പട്ടുമെത്തയിൽ കിടന്നുറങ്ങുന്നവർക്കെങ്ങനെയാ, മേൽപാലങ്ങൾക്കടിയിൽ അന്തിയുറങ്ങുവാനാവുക?
പക്ഷെ വിനുവിന്റെ ഈ ആത്മകഥ നമ്മളോടിങ്ങനെ പറയുന്നു - "ജീവിതപൊരുളറിഞ്ഞ പലരും കിടന്നുറങ്ങുക പട്ടുമെത്തകളിലല്ല, മേൽപാലങ്ങൾക്കു കീഴിലാണ്; മൃത്യുബോധമെന്ന പടുവൃക്ഷത്തിന്റെ തണുപ്പിലാണ്!"