Monsoon Prayers


Yes! Prayers are Heard! The dry and empty sky is getting transformed. 
The refreshing breeze is dancing down as the harbinger of its arrival.
Sitting down, looking at the sky, we see those thick, dark clouds crowding together.
Yes – Prayers are Heard! Prayers are Heard!!
Watching those massive formations above, we realize, we are small, we are smaller, we are smallest – in front of the colossal stature of Nature God!
On our knees, closing the eyes, mind absorbed completely in Nature we pray our hearts out – and then we feel the God come down - for us, into us.
We feel the bliss! As a hundred billion droplets! Bringing into us a thousand million emotions.
We feel to cry. We feel to laugh. We feel all the unknown! 
In the rapture our hearts scream which gets echoed to the Himalayas!
Our Earth is Blessed, Our Land is Blessed ! 
Our year-long prayers are heard! 
Monsoon has arrived. Monsoon has arrived!!

(28.May.2018)

Aghora I - At the Left Hand of God - Robert E. Svoboda



From the time I came to know about the unimaginable lifestyle of Aghora’s, I was looking for a book to take a peek into their fascinating World! Most often books come to me intuitively, as like they know when I could really comprehend their contents. If they come to me before that destined moment, I may not be able to appreciate it so vigorously as I usually do.  And then what happened this time? The power of ethereal beings brought me not one, but three books on Aghora!

By the time I completed reading the first one, Aghora I – At the Left Hand of God, I was feeling overwhelmed by the manifold ways human psychology works within us and how diverse are its ways of working. Coming back to the book - Rober E. Svoboda caution us in the introduction itself - “Some of the events described in this book may well offend the reader’s sensitivities.” - and throughout the book, this has been a recurring feature. Reading through the many inconceivable events, we feel a sort of horrifying, sickening, scary, disgust. Naturally, this could be the case for all normal humans on reading this. But this is a book not about the so called normal humans! This book is about a world so strange that all those with limited personality are considered ill, all this world is considered as a graveyard (since those who are born are considered dead as death is imminent to all who are born!) and all the boundaries between purity and impurity, sane and insane are redrawn or completely erased! It is this kind of Aghori’s approach to the life which make it so fascinating, so stimulating – “this world is his playground, his temple as well.”

The book details the basic tenets of Aghori way of life and several anecdotes from the vast experiences of an incognito Aghori. It explains about Tantra, about Ma Tara, about Siva and Sakthi, about Rnanubandhana (Rna or primal debt), about the Law of Karma, about the Gurus of the Aghori, about the world of Spirits, about Avishkara, about Sex and what not.

However, the book repeatedly asserts that living a Aghora life is not for the mere curious one’s. It should never be practiced without the directions from a competent Guru. Keeping all these regulations in mind one could dive into this book – to know a little about the limitless world of Tantra, Aghora and their Vama Marga approach to spiritual purification. “Aghora teaches you to embrace the World, embrace impurity, embrace darkness and push through forcibly into light”. All the approaches to reach God or spiritual purification has its own traps. The path of Aghora is no different. Hence the Aghori, ensures he never gets entangled in the Maya. They keep their mind absolutely firm! They strictly adhere to their internal purity. For this they ensure they “die while they are still alive” – this means, they relinquish all attachments to their possessions, including their own body to the extreme level! In short, we could summarize it as hopelessly complex way to reach God – the book itself states “walking on swords or riding a tiger is a child’s play” when compared to taking the path of an Aghori!

While it is intensely thrilling to read through this subjective fascinating world, what is equally important is to read between the lines to catch that precious wisdom which makes sense to simple God seeking non-Aghori minds!

***

അനന്തം, അജ്ഞാതം, അവർണ്ണനീയം !

***

രാത്രി ഒമ്പതരയും കഴിഞ്ഞു. തൃപ്തിയും, ഞാനും ഇടപ്പള്ളി സ്റ്റോപ്പിൽ കൊടുങ്ങല്ലൂർക്കുള്ള ബസ്സും കാത്തു് നിൽപ്പാണ്. ഒരു ബസ്സ് പോലും കാണുന്നില്ല. "കുറച്ചു നേരം കൂടി നോക്കാം - ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടി വരും." - ഞാൻ പറഞ്ഞു. നേരം പിന്നേയും കുറേ കഴിഞ്ഞു. ബസ്സ് വരാന്നുള്ള എല്ലാ സാധ്യതകളും അസ്തമിച്ചു. തിരിച്ചു പോവാനുള്ള തീരുമാനത്തിലേക്ക് ഞങ്ങൾ ഒതുങ്ങി - അപ്പോഴാണ് തൃപ്തിയുടെ ഉറക്കെയുള്ള വിളി - "അതാ കൊടുങ്ങല്ലൂരമ്മ" - ഞാൻ നോക്കിയപ്പോൾ വളവു തിരിഞ്ഞു വരുന്ന "കൊടുങ്ങല്ലൂരമ്മ" ഓട്ടോ. ഓട്ടോ ഞങ്ങളുടെ അടുത്ത് തന്നെ നിർത്തി ഡ്രൈവർ ചോദിച്ചു - "എങ്ങോട്ട് പോവാനാ ?" - "കൊടുങ്ങല്ലൂർക്ക്!" - തിടുക്കത്തിൽ ഞങ്ങൾ മറുപടി പറഞ്ഞു. "എന്നാ കേറിക്കോ" - ഞങ്ങൾ ചാടി കൊടുങ്ങല്ലൂരമ്മയിൽ കയറി യാത്ര പുറപ്പെട്ടു! - അമ്മേ നാരായണ !

***

"നമ ശിവായ" ജപിച്ചു കൊണ്ടുള്ള എന്റെ ഓട്ടം കോട്ടപ്പുറം പാലം കറങ്ങി തിരികെ ചാലക്കുളം വരെ എത്തി. അവിടെ ശിവന്റെ അമ്പലത്തിൽ വിഷ്ണു സഹസ്ര നാമം ഉച്ചത്തിൽ കേൾക്കുന്നു. മനസ്സ് പറഞ്ഞു. എന്നാൽ ഇനി നാരായണനെ ജപിച്ചു ഓടാം. "നാരായണ നാരായണ!" - ജപിച്ചു ഓട്ടം കുറച്ചായപ്പോഴേക്കും എതിരെ ഒരു ഓട്ടോ  - ശ്രീ പൂർണത്രയീശൻ ! 

***

പെട്രോൾ അടിക്കാൻ പോയതാ - സുന്ദരോദയ കലാക്ഷേത്ര എത്തിയപ്പോ ഓർത്തു - വയലിൻ മാഷ് - സുജിത് സാറിനെ കണ്ടിട്ട് കൊല്ലം കുറെ ആയാലോ? എന്റെ കയ്യിൽ നിന്നും സാറിന്റെ നമ്പറും പോയി. ഒന്ന് രണ്ടു തവണ കാണാൻ വന്നിട്ടും കഴിഞ്ഞില്ല. ഇനി ഇപ്പൊ എങ്ങനെയാ കാണാ?  ചിന്തകൾ തിരിഞ്ഞു മറിഞ്ഞു പോയി കൊണ്ടിരുന്നപ്പോഴേക്കും പെട്രോൾ പമ്പ് എത്തി - അവിടെ പെട്രോൾ അടിച്ചു കഴിഞ്ഞു വണ്ടി എടുക്കാൻ നേരത്ത് - ഹെൽമെറ്റ് വെച്ച് വന്ന മറ്റൊരു ബൈക്കിൽ നിന്നും ഒരു വിളി - "എന്തുണ്ട് വിശേഷം?" - ഞാൻ തല ഉയർത്തി നോക്കി - അതാ - സുജിത് സാർ !!

***

വായനയിലൂടെ - കാപ്പി മൂപ്പന്റെ കാടനുഭവങ്ങൾ - ജോസ് പാഴൂക്കാരൻ


ആധുനിക മനുഷ്യനു അവിശ്വസനീയമെന്നു തോന്നുന്ന കാടനുഭവങ്ങൾ. മറ്റുള്ളവരുടെ പോരായ്മകൾ പറയുന്നത് പോലും തെറ്റെന്നു കരുതുന്ന ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ. ക്ഷയിച്ചു പോയ ഉച്ചാൽ നായാട്ട് കഥകൾ, സൗഹാർദ്ദ സ്നേഹം തുളുമ്പുന്ന കമ്പളനാട്ടി ആഘോഷ കഥകൾ. ചങ്കിലി മുത്തശ്ശിയുടെയും, ചില്ലി മുത്തിയുടേയും കേട്ടറിവില്ലാത്ത ചികിത്സാരീതികൾ. നേരം പുലരുന്നത് മുതൽ അന്തിയാവോളം കാട്ടിലെ ഭക്ഷണവും കഴിച്ചു, കാലികളെ മേയ്ച്ചു, കാടിന്റെയും, കാട്ടാറിന്റെയും, പേരറിയാത്ത വൃക്ഷലതാതികളുടെയും, ജന്തുമൃഗാദികളുടേയും ഒപ്പം ജീവിതം അനുഭവിച്ച ജൈവമനുഷ്യരുടെ കഥകൾ. കാടും, തോടും, വയലുമെല്ലാം അന്യം വരുന്ന ആദിവാസി ഗോത്ര സമൂഹത്തിന്റെ ആശങ്കകൾ, നിരാശകൾ. കുറുമരുടെ നാട്ടു രാജാവായ തൊണ്ണൂറു കഴിഞ്ഞ കാപ്പി മൂപ്പന്റെ ജൈവ ഗന്ധം തുടിക്കുന്ന ഈ ഓർമ്മകൾ അങ്ങനെ ആശങ്കയും, നിരാശയും, അമ്പരപ്പും ഒരു പോലെ ഉണർത്തുന്നു! 

ഈ കൊച്ചു ജൈവപുസ്തതിന്റെ ഏടുകൾ മറിച്ചു തീർന്നിട്ടും അവ വീണ്ടും വീണ്ടും മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു - "ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്!"

2018 - Year of 108 Reverberations



"Repetition is the mother of learning, father of action and the architect of all accomplishments " - Zig Ziglar

The potential of the "philosophy" of Repetition is something which I grossly underestimated for all these years! 
A big miss? A big mistake? Yes. To be honest to myself it should have been part of life and character from the formative years itself! 
Unfortunately it was not to be so.

However, God blessing, though late, there is now a dawn of realisation about the power of Repetition
I realise it has the Might to Transform our Soul, Mould our Destiny and Master our Self!

With prayers to the Universal Power, I am dedicating the year of 2018 and beyond for this most sublime philosophy - The Repeated Reverberations !

However hard it looks, however impossible it sounds, 
what is good, what is divine, 
what is right, what is love, 
what is bliss may resound around me, may reverberate with me, may always reflect within me !

PS: Choosing theme of 2018 as "Year of 108 Reverberations", considering the significance of the number 108 as noted by our Ancient Sacred Vedas and finding it shuffled within year 2018!

പുതുവത്സര ആശംസകൾ ! - രാജീവ് ഇളയച്ഛന്റെ കവിതയിലൂടെ




പാടത്തിനു നടുക്ക് പാട്ടും പാടി
ഇതാരാണ് ആരാണ്?
എന്നും കാണുന്നൊരു മുഖം
പ്രസന്നതയെഴുന്നൊരീ നോട്ടം !

ഇനിയും ഒരു പുതുസ്വപ്നം നെയ്യുന്ന പോലെ
ചിന്തിച്ചു കൂട്ടുന്നതെന്താണ്?
പുതുവർഷത്തെ കുറിച്ചുള്ള സ്വപ്നമാണോ?
എങ്കിൽ ആവട്ടെ അത് യഥേഷ്ട്ടം

ഞങ്ങളും വരുന്നിതാ പുറകിലായ്
മുമ്പേ പറക്കുന്ന പക്ഷിയെ പോലെ
പറന്നു പറന്നു മുന്നോട്ട് പോകു
ഈശ്വരൻ കാക്കട്ടെ നമ്മളെല്ലാവരേയും!

(രാജീവ് എം.ജി)

ഉത്സവപറമ്പിലൂടെ - 3

മേളവും കച്ചേരിയും കഴിഞ്ഞു. മേളക്കാരും, വാദ്യക്കാരും ഉറക്കമായി. പാപ്പാന്മാരും, പാറാവുകാരും, പനംപട്ട തിന്നു നിൽക്കുന്ന ആനകൾ പോലും മയങ്ങി തുടങ്ങി. എന്തിന്, ഭഗവാൻ പോലും ഒന്ന് കണ്ണടച്ചു പോവുന്ന യാമം!
പക്ഷെ, ഊട്ടുപുരയുടെ മുകൾ തട്ടിൽ അപ്പോഴും നിറഞ്ഞ സദസ്സ്. അരങ്ങിൽ കല്യാണസൗഗന്ധികം. കാടിളക്കി നടന്നു വരുന്ന ഭീമൻ. കാട്ടിൽ ആനയും, മലമ്പാമ്പും, സിംഹവും നിറഞ്ഞ പകർന്നാട്ടം. ചെണ്ടയും, മദ്ദളവും അരങ്ങിലെ ഭാവഭേദങ്ങൾ പകർത്തി കൊട്ടുന്നു. 

വൃദ്ധ വാനരനായി നടിച്ച് കിടക്കുന്ന ഹനുമാനോട് ഭീമന്റെ ആക്രോശം - "വഴിയിൽ .... നിന്നു... പോക... വൈ..കാ..തെ ... വാ...ന...ര..!"

ആവേശചകിതരായി സദസ്യർ -  കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, കലാകാരന്മാർ, കഥകളി വിദ്യാർത്ഥികൾ, വൃദ്ധർ എന്നല്ല അവിടെ ഇരിക്കുന്നവരും, കിടക്കുന്നവരും, നില്കുന്നവരുമെല്ലാം വിസ്മയത്തോടെ നോക്കുന്നത് അരങ്ങിലെ ഹനുമാനെയാണ്!


അതെ,  അരങ്ങിലും, സദസ്സിലും, ഇരിക്കുന്നവരിലും, കിടക്കുന്നവരിലും, നില്കുന്നവരിലും നിന്നെല്ലാം അസാമാന്യനാണ് ആ വിശ്വരൂപം പൂണ്ടു നില്ക്കുന്ന ഹനുമാൻ. ആരേയും ക്ഷീണിപ്പിക്കുന്ന രാത്രിയുടെ ആ യാമത്തിൽ അദ്ദേഹത്തെ പോലെയൊരാൾ അരങ്ങിലെന്നല്ല, സദസ്സിൽ പോലും സങ്കല്പിക്കുക അവിശ്വസനീയം! എന്തിന് തൃപ്പൂണിത്തുറ ഒട്ടാകെ നോക്കിയാൽ  പോലും അദ്ദേഹത്തെ പോലെയൊരാൾ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത്  കാണുക  അചിന്തനീയം!


ഭീമന്റെ അഹങ്കാരത്തെ ശമിപ്പിച്ച്, യാത്രയാക്കി  ഹനുമാൻസ്വാമി വീണ്ടും രാമനാമം ജപിച്ചു്  ധ്യാനനിമഗ്നനായി - 
"രാമാ....ജയ....രാമാ...ജയ....ലോകാഭിരാമാ......ജയ.....!".

തിരശ്ശീല. 

സദസ്യരുടേ നിലയ്ക്കാത്ത കരഘോഷം! 



അപ്പോഴേക്കും സമയം 4.30 കഴിഞ്ഞിരുന്നു. നേരം പുലർന്നു തുടങ്ങി. ഉറക്കചുവടിൽ ഞങ്ങൾ നടന്നു നീങ്ങുമ്പോൾ, അണിയറയിൽ ഒരു ക്ഷീണവുമില്ലാതെ  ചമയങ്ങൾ മാറ്റുന്ന ഹനുമാൻ സ്വാമി! മഹാനായ ആചാര്യൻ, മഹാ നടൻ, കപ്ലിങ്ങോടൻ ശൈലിയുടെ അവസാന കണ്ണി! പത്മഭൂഷൺ  ശ്രീ. മടവൂർ വാസുദേവൻ നായർ - 
വയസ്സ് 88!

***


07.Feb.2018 : രാവിലെ റേഡിയോയിൽ പ്രാദേശിക വാർത്തകൾ കേട്ട് ഞാൻ സ്തബ്ധനായി - "കഥകളി ആചാര്യൻ ശ്രീ.മടവൂർ വാസുദേവൻ നായർ അരങ്ങിൽ കുഴഞ്ഞു വീണു - അന്തരിച്ചു" (06.Feb.2018 രാത്രി, അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം, അഞ്ചൽ). 

തൃപ്പൂണിത്തുറ വൃശ്ചികോത്സവം കഴിഞ്ഞു മൂന്ന് മാസമായിട്ടില്ല. വൃശ്ചികോത്സവത്തിന് കല്യാണസൗഗന്ധികം കണ്ട ആ രാത്രി (നവംബർ 23, 2017) വീണ്ടും മനസ്സിൽ നിറഞ്ഞു വന്നു - അന്ന്, ആ മഹാനായ ആചാര്യൻ ആടുന്നതിനിടയിൽ, ആസ്വാദകർ പലരും ശ്രദ്ധിച്ചില്ലെങ്കിലും, അശുഭസൂചകമെന്ന പോലെ, ആട്ടവിളക്ക്‌  കെട്ടു. ഒന്നല്ല, രണ്ടു തവണ. അവിടെ കളി കണ്ടിരുന്ന അഡ്വ.രഞ്ജനി സുരേഷ് ഇത് കണ്ടു ഉത്കണ്ഠപ്പെട്ട് തിരക്കിട്ട് വിളക്ക്‌ വീണ്ടും കൊളിത്തിച്ചത് ചിലരൊക്കെ ശ്രദ്ധിച്ചിരുന്നു. അതൊരു സൂചന ആയിരുന്നോ? അദ്ദേഹം അന്ന് തൃപ്പൂണിത്തുറയോട് വിടപറയാതെ വിടപറയുകയായിരുന്നോ?

***


ഉത്സവപറമ്പിലൂടെ - 2

ഉത്സവം കൊട്ടിക്കയറി നെറുകയിൽ എത്തിയിരിക്കുന്നു. മേളവും, കച്ചേരിയും കഥകളിയുമെല്ലാം  ഇടതടവില്ലാതെ ഒന്നിനുപുറകെ ഒന്നായി പകർന്നാടിക്കൊണ്ടിരിക്കുന്നു. എങ്ങും ഉത്സവലഹരിയിൽ ഉന്മത്തരായി ചലിച്ചുകൊണ്ടിരിക്കുന്ന ജീവിതങ്ങൾ.

അവർക്കിടയിലാണ് ഞങ്ങൾ ആ മുഖം വീണ്ടും ശ്രദ്ധിച്ചത്. വൃശ്ചികോത്സവത്തിന്  കഥകളി കാണാൻ ഇരുന്നാൽ പലപ്പോഴായി മാറി മറയുന്ന ആ പഴമയുള്ള മുഖം - ഉച്ചനേരത്തെ വിശ്രമവേളയിൽ ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു - പേര് തൃപ്പൂണിത്തുറ ശശിധരൻ.



കഥകളിക്കു തിരശ്ശീല വന്നാൽ അതിനു പുറകിലുള്ള ഒരു മുഖം ശശിയേട്ടൻറെ ആയിരിക്കും. നാട് വൈക്കം അടുത്താണെങ്കിലും പേരിൻറെ കൂടെ  തൃപ്പൂണിത്തുറ ചേർത്ത് പറയാനാണ് അദ്ദേഹത്തിന് താല്പര്യം. 

"ഞാൻ 45 വർഷത്തിലേറെയായി കഥകളിക്ക് തിരശ്ശീലപിടിക്കുന്നു. പതിനാലാം വയസ്സിൽ തുടങ്ങിയതാണ് ഇത്."  

വൃശ്ചികോത്സവത്തിനു് കൊടി കയറിയാൽ ശശിയേട്ടൻ രാവും പകലും കഥകളി വേഷങ്ങളുടെ കൂടെ തന്നെ കാണും. 

"ഉത്സവം തുടങ്ങിയാൽ പിന്നെ വേറെ എവിടെ പോവാൻ! ഞാൻ ഇവിടെ തന്നെ കൂടും. ഊണും, ഉറക്കവും എല്ലാം ഇവിടെ തന്നെ."



"എനിക്ക് ഈ ഒരു തൊഴിലേ അറിയുള്ളൂ. വേറെ പണിയായിട്ട് ഒന്നും ഇല്ലാ. കഥകളി നടത്തുന്നവർ വിളിക്കുന്നിടത്ത്‌ പോവും. ഇവിടെ ഉത്സവം കഴിഞ്ഞാൽ പൊന്നുരുന്നിയിൽ വിളിച്ചിട്ടുണ്ട്..."

ആട്ടവിളക്ക് കൊളുത്തുന്നത് മുതൽ കളി കഴിയുന്നത് വരെയുള്ള അരങ്ങിലെ എല്ലാ  ഒരുക്കങ്ങളും ശശിയേട്ടൻ തന്നെയാണ് ചെയ്യുക. 

"...ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ കുടുംബം പോറ്റുന്നത്."

പച്ചയും, കത്തിയും, മിനുക്കും അരങ്ങിൽ വന്നു പോവുമ്പോഴും ഒരു കോണിൽ രാത്രി ഉറക്കമിലാതെ ആടുന്ന ചുട്ടിയിടാത്ത പച്ചയായ ജീവിതം!



പിന്നീട് എവിടെവെച്ചു കണ്ടാലും ശശിയേട്ടൻ ആദ്യം ചോദിയ്ക്കും - " ഭക്ഷണം കഴിച്ചോ? "  സ്നേഹം നിറഞ്ഞ ആ നാടൻ ചോദ്യത്തിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ മുഴക്കം !

പോരുന്ന നേരത്തു് ശശിയേട്ടൻ പറഞ്ഞു , "ജനുവരി ഏഴാം തീയ്യതി പറവൂർ കഥകളി സംഘം എനിക്കും ഒരു അവാർഡ് തരുന്നുണ്ട്. നിങ്ങൾ എന്തായാലും വരണം കേട്ടോ!" വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ട് ശശിയേട്ടൻ നടന്നു നീങ്ങി. 

നാല് പതിറ്റാണ്ടായി തിരശ്ശീലക്ക്‌ പുറകിലായി മാത്രം ജീവിച്ചു്, കുടുംബം പോറ്റുന്ന ഈ പച്ചയായ മനുഷ്യന് ഒന്നല്ല ഒരായിരം അവാർഡുകൾ നൽകിയാൽ മതിയാകുമോ?

(Tripunithura Vrischikolsavam - 18.Nov.2017-25.Nov.2017)

ഉത്സവപറമ്പിലൂടെ - 1 - തീവെട്ടി പ്രാർത്ഥന


പതിനാല് ആനകളുടെ നടുവിലായി തിടമ്പേറ്റിയ ഗജവീരൻ. നൂറിൽപരം വാദ്യക്കാരെ അണിനിരത്തി കാലം കേറുന്ന പഞ്ചാരി. തഴക്കം വന്ന തന്മയത്തോടെ മേളപടയെ നയിക്കുന്ന മേളപ്രമാണി. തിങ്ങി നിറഞ്ഞ പൂരപ്രേമികൾ, മേള കമ്പക്കാർ, ഭക്തജനങ്ങൾ !  ഇതിൻറെയൊക്കെ ഇടയിലൂടെയാണ് മെലിഞ്ഞുറച്ച ആ എളിയ മനുഷ്യൻ വലിയ എണ്ണപാട്ടയും ചുമലിൽ വെച്ച് തികഞ്ഞ മെയ്‌വഴക്കത്തോടെ തെന്നി തെന്നി സഞ്ചരിക്കുന്നത് !

അധികം ആരും അറിയാതെ, അറിയപ്പെടാതെ ഉത്സവം സമ്പൂർണമാക്കുന്ന പലരിൽ ഒരാൾ ! മുരളീധരേട്ടൻ. തൃശൂർ കരുവന്തല തട്ടകമാണ് സ്വദേശം. തീവെട്ടിയും എണ്ണയുമായി കാലം കുറെയായി പൂരപറമ്പുകളിൽ പൊന്നിൻപ്രകാശം പരത്തി പരന്നു നടക്കുന്നു.

"25 വർഷത്തിലേറെയായി  ഉത്സവത്തിനുള്ള പന്തം ഏറ്റു തുടങ്ങിയിട്ട്. തിരുവമ്പാടി, തൃപ്രയാർ, ചേർപ്പ് ക്ഷേത്രങ്ങളിളെല്ലാം ഞാനാണ് ഏൽക്കാറ്."

തീവെട്ടിയിൽ തുണി ചുറ്റിക്കൊണ്ട് മുരളീധരേട്ടൻ പറഞ്ഞു.

"സൂര്യൻ അസ്തമിച്ചാൽ ഭഗവാൻ പോകുന്നിടത്തെല്ലാം പന്തവും കൊണ്ട് ഞങ്ങളും പോവും. ഈ വെട്ടത്തിൽ നെറ്റിപ്പട്ടവും, കോലവും, പട്ടുകുടയും, വെഞ്ചാമരവും ഒക്കെ വെട്ടി തിളങ്ങുന്ന കാഴ്ചയ്ക്കു പഴമയും, പവിത്രതയും, പാരമ്പര്യവുമുണ്ട് ! ഓരോ പൂരത്തിനും അതിന്റേതായ  ചിട്ടവട്ടങ്ങളാ - പെരുവനം  പൂരത്തിന്‌ പുലർച്ചെ സൂര്യപ്രകാശം തിടമ്പിൽ വീണശേഷമേ പന്തം കെടുത്താവൂ എന്നാണ്‌."

അടുത്ത തീവെട്ടി എടുത്ത് വൃത്തിയാക്കിക്കൊണ്ട്  മുരളീധരേട്ടൻ തുടർന്നു -

"പക്ഷെ , ഏതു ഉത്സവമാണെങ്കിലും ഏതു പൂരമാണെങ്കിലും ഞങ്ങളെയൊന്നും ആരും ഗൗനിക്കാറില്ല.. ഇപ്പോഴാണെങ്കിൽ ഹാലോജൻ ബൾബുകളും ഉണ്ടല്ലോ ! ഞങ്ങളീ ചെയ്യുന്നത് വെറും ചടങ്ങായി ഒതുങ്ങുന്നു.  ഇക്കാലത്ത്  ഇതൊക്കെ  ആർക്കാ ആവശ്യം?"

"ചിലയിടത്ത് പറ എടുക്കാൻ  കിലോമീറ്ററുകളോളം  പന്തവും കൊണ്ട് നടക്കണം. തീവെട്ടിയും പിടിച്ച്    പുലരുവോളം നിൽക്കാൻ അത്ര എളുപ്പമല്ല. പലപ്പോഴും  തിളച്ച  എണ്ണ കയ്യിൽ വീഴും, വീണാൽ അപ്പൊ പോളക്കും. അതുണങ്ങുവാൻ ദിവസങ്ങൾ എടുക്കും, ചിലപ്പോ ആഴ്ചകളും. പകൽ സമയത്ത് ഈ കാണുന്ന പോലെ പന്തം വൃത്തിയാക്കി പുതിയ തുണി ചുറ്റി വെക്കണം. പലരുടെയും പോലെ ഉത്സവം തുടങ്ങിയാൽ പിന്നെ വിശ്രമമില്ല!"

മുരളീധരേട്ടൻ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിനു ആദ്യമായിട്ടാണ് എത്തുന്നത്.

"ഞാൻ ഇപ്പോൾ അധികം ഏൽക്കാറില്ല. കഴിഞ്ഞ തവണ തിരുവമ്പാടിക്കാർ വിളിച്ചതാ. ഞാൻ ഏറ്റില്ല. ഇപ്രാവശ്യം തോന്നി  തൃപ്പൂണിത്തുറ ഭഗവാൻറെ ഉൽസവത്തിനു ഏൽക്കണമെന്ന്.  കുടുംബവും പ്രാരബ്ധവും   താങ്ങാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കണ്ടേ?"

"ഇപ്രാവശ്യം പൂർണത്രയീശൻറെ ഉത്സവത്തിനു എത്തിയല്ലോ ഇനി എല്ലാം  ശരിയാകും." - ഞങ്ങൾ പറഞ്ഞു

"അതെ, ഭഗവാൻ അനുഗ്രഹിക്കട്ടെ. തീവെട്ടിയുടെ  ചൂട് കൊണ്ട്  രാത്രി മുഴുവൻ നിൽക്കുമ്പോഴും ഭഗവാനോട് മനസ്സുരുകി പ്രാര്ഥിക്കാറാണ്.  എന്നെ മാത്രമല്ല, എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ, നല്ലതുവരുത്തട്ടെ എന്ന്!"

"അടുത്ത കൊല്ലവും വൃശ്ചികോത്സവത്തിനു വരില്ലേ?"

"വരണമെന്ന് ഉണ്ട്. ഭഗവാൻ വിളിക്കട്ടെ!"

തീവെട്ടിയുടെ കെട്ട് മുറുക്കി മുരളീധരേട്ടൻ പറഞ്ഞു.

അതിൽ പിന്നെ പൂരപ്പറമ്പിൽ തീവെട്ടി വെട്ടം കാണുമ്പോഴെല്ലാം മുരളീധരേട്ടൻ മനസ്സിൽ വരും. കണ്ണുകൾ മുരളീധരേട്ടനെ ഒന്ന് തിരയും. മനസ്സ് ചോദിക്കും - "മുരളീധരേട്ടന്റെ പ്രാരബ്ധങ്ങൾ ഭഗവാൻ തീർത്തുകാണുമോ?" മനസ്സ് തന്നെ ഉത്തരവും തരും - "പിന്നല്ലാ, സ്വയം ഉരുകി ഭഗവാനെ വിളിക്കുന്നവനെ ഭഗവാൻ വിടുമോ?!"

(അനുഭവ കുറിപ്പ് - തൃപ്പൂണിത്തുറ വൃശ്ചികോത്സവം - 18.Nov.2017-25.Nov.2017)



Vrischikolsavam - 2017

It is an addiction of more than a decade. And till this day, 
this addiction has not diluted a bit. 
Instead, it is getting condensed, so much that every year the days 
are being counted in the yearning of getting addicted.

It is the exciting addiction to those echoes of percussion 
reverberating in the ears throughout the day
It is the resounding addiction to those soulful notes 
in the nocturnal hours which take us to a nether world!

It is the addiction to those chiseled voices, 
resonating strings, resounding mridangams!
It is the addiction to the whiff of burning lamps, 
breath of colossal elephants, 
joy of souls around and bliss of divine within!

It is the vital addiction to the chaos of spiritual festival, 
which pull us and all around from the agonies of cyclic life, 
into the calmness of eternal consciousness!

(Vrischikolsavam, Poornathrayeesa Temple, Tripunithura)

18.Nov.2017 - 25.Nov.2017





Check out - Vrischikolsavam - 2016 
Check out - Vrischikolsavam - 2015

ഭൂമിയുടെ അവകാശികൾ!


നാട് കാട് കയറുമ്പോൾ, കാട് കാടിറങ്ങുന്നു ...


ഓണം - 2017


മലയാളികൾ അനുഗ്രഹീതരാണ് - ഓണം എന്ന സങ്കല്പത്തിൽ കൂടുതലായി മറ്റു എന്ത് വേണം ഒരു ജീവിതത്തിൽ !

സമത്വത്തെ, ശാന്തിയെ, സമാധാനത്തെ, പ്രക്രതി സ്നേഹത്തെ ഇത്ര ഗംഭീരമായി ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ഉണ്ടാവുമോ ?!

ഇത്ര ഉദാത്തമായ ആശയത്തെ ഉൾകൊണ്ട്, ഒരു ഉത്സവമാക്കിയ നമ്മുടെ പൂർവികരെ മനസാ സ്മരിച്ചു, ഓണം എന്ന ആ ശുദ്ധ സങ്കല്പത്തെ മാത്രം ധ്യാനിച്ച് കൊണ്ട് കുറച്ചു ദിവസങ്ങൾ !

അത്തം - 2017


സ്നേഹമായ്, സാന്ത്വനമായ് - അപ്പൂപ്പൻതാടിപോൽ മനസ്സിൽ പെയ്തിറങ്ങുന്നു, വീണ്ടും ഒരു അത്തം!



പ്രക്ര്യതി പൊറുത്തു

പ്രക്ര്യതി ഇത്തവണയും പൊറുത്തു.
പരിഭവങ്ങൾ മറന്നു കാലവർഷം വന്നു.
പ്രബുദ്ധരാകുവാൻ,
പുനർചിന്തനം ചെയ്യുവാൻ,
പ്രക്ര്യതിയിലേക്ക് മടങ്ങുവാൻ
ഒരു അവസരം കൂടി !